Thursday, May 9, 2024
spot_img

ഇന്നു മുതൽ 5 ദിവസം സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി; ബാങ്കുകളും ട്രഷറികളും ഇന്ന് പ്രവര്‍ത്തിക്കും; ഈ ദിവസങ്ങളിൽ മദ്യവില്‍പ്പനശാലകളും തുറക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ തുടര്‍ച്ചയായി അഞ്ചു ദിവസം സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി. ഒന്നാം ഓണം, രണ്ടാം ഓണം, ഞായറാഴ്ച ശ്രീനാരായണ ഗുരുജയന്തി എന്നിവ പ്രമാണിച്ച് ഇന്നു മുതല്‍ തിങ്കളാഴ്ച വരെയാണ് അവധി. അതേസമയം മുഹറം ദനമായ ഇന്ന് ബാങ്കുകളും ട്രഷറികളും തുറന്ന് പ്രവര്‍ത്തിക്കും.

എന്നാല്‍ ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പന ശാലകള്‍ തിരുവോണ ദിനമായ 21 നും ശ്രീനാരായണഗുരു ജയന്തി ദിനമായ 23 നും തുറക്കില്ല.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles