Friday, May 17, 2024
spot_img

പിണറായി സർക്കാരിന് എട്ടിന്റ്റെ പണിയുമായി അമിക്കസ് ക്യൂറി. എം എം മണി രാജി വയ്ക്കേണ്ടി വരും

പിണറായി വിജയൻ സർക്കാരിന് കനത്ത ആഘാതമായി അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട്. കേരളത്തിൽ ഉണ്ടായ പ്രളയം സർക്കാരിന്റെ പിടിപ്പുകേട് മൂലമുണ്ടായ മനുഷ്യ നിർമ്മിത ദുരന്തമാണെന്ന് കാണിച്ച് ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറി റിപ്പോർട്ട് സമർപ്പിച്ചു.

വിശദമായ റിപ്പോർട്ട് ആണ് അമിക്കസ് ക്യൂറി ഹൈക്കോടതിക്ക് ഇന്ന് നൽകിയത്. 2018 ജൂണ്‍ മുതല്‍ ആഗസ്റ്റ് 19 വരെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നടക്കം പലതരം മുന്നറിയിപ്പുകള്‍ കേരളത്തിന് നൽകിയിരുന്നുവെന്നും, എന്നാല്‍ ഇതൊന്നും കൃത്യമായി പരിഗണിക്കാനോ, ഇതിനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കാനോ കേരളം മിനക്കെട്ടില്ലെന്നു. അതു മാത്രമല്ല ഡാമുകള്‍ തുറക്കുന്നതിന് മുന്‍പ് ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പുറപ്പെടുവിക്കുകയും മറ്റു മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും വേണം എന്നാണ് ചട്ടമെങ്കിലും യാതൊരു മുന്നറിയിപ്പും കൂടാതെ ഡാമുകള്‍ കൂട്ടത്തോടെ തുറന്നു വിട്ടതാണ് കേരളത്തിലുണ്ടായ മഹാപ്രളയത്തിന് കാരണമായെന്നുമാണ് അമിക്കസ് ക്യൂറിയുടെ 47 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നതു. ഇതേക്കുറിച്ച് ഒരു ജഡ്ജി അധ്യക്ഷനായ ഒരു സമിതി രൂപീകരിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.

ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിക്കും (ജെഎൻയൂ), രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ് സ്റ്റഡീസിനും (ആർജിഐഡിഎസ്), മാധവ് ഗാഡ്ഗിലിനും ശേഷം, ഡിവിഷന്‍ ബെഞ്ച് നിയമിച്ച അമിക്കസ് ക്യൂറിയും ഹൈക്കോടതിയില്‍ നൽകിയ ഈ റിപ്പോര്‍ട്ട് പിണറായി വിജയൻ സർക്കാരിന് കനത്ത തിരിച്ചടിയാണ്. തിരഞ്ഞെടുപ്പ് സമയത്ത് ഇത് വീണ്ടും ചർച്ചയാകുന്ന സാഹചര്യം, സ്തവേ ദുർബലമായ ഇടതുമുന്നണിക്ക് ഈ തിരഞ്ഞെടുപ്പിൽ ഉള്ള പിന്തുണ കൂടി നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാക്കും. ഈ സാഹചര്യത്തിൽ, വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി രാജി വയ്ക്കണമെന്ന ആവശ്യം ഉയരാൻ ഇടയുണ്ട്. സമ്മർദ്ദങ്ങൾ കനത്താൽ, മുഖം രക്ഷിക്കാൻ മണിയുടെ രാജി മുന്നണി ആവശ്യപ്പെടുകയല്ലാതെ മറ്റൊരു മാർഗ്ഗവും ഈ അവസരത്തിൽ ഇടത് മുന്നണിയുടെ മുൻപിലുണ്ടാകില്ല.

Related Articles

Latest Articles