Wednesday, May 15, 2024
spot_img

വയനാട്ടിൽ പള്ളി സെമിത്തേരികൾക്ക് നേരെ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം; കുരിശുകളും കല്ലറകളും വ്യാപകമായി നശിപ്പിച്ചതായി പരാതി

മാനന്തവാടി: വയനാട്ടിൽ പള്ളി സെമിത്തേരികൾക്ക് (Church Cemetry Attacked) നേരെ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം. കണിയാരം സെന്റ് ജോസഫ്‌സ് കത്തീഡ്രൽ പള്ളി സെമിത്തേരിയിലാണ് സാമൂഹിക വിരുദ്ധർ ആക്രമണം നടത്തിയത്. കല്ലറകളിലെ കുരിശുകൾ വ്യാപകമായി നശിപ്പിച്ചു. നിരവധി കല്ലറകൾക്കും കേടുപാട് വരുത്തിയിട്ടുണ്ട്. പള്ളിയിലേയും പരിസരങ്ങളിലേയും സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

അതേസമയം സെമിത്തേരിക്ക് സമീപത്ത് സ്ഥാപിച്ചിരുന്ന ക്രൂശിതരൂപവും എടുത്തുമാറ്റിയ നിലയിലാണ്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം നടന്നത്. ഒരു ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് കണക്ക്. സെമിത്തേരിയുടെ ചുറ്റും മതിൽ കെട്ടിയിട്ടുണ്ട്. പിൻവശത്തെ റബർ തോട്ടത്തിന് സമീപത്ത് കൂടി സാമൂഹിക വിരുദ്ധർ സെമിത്തേരിക്കകത്ത് പ്രവേശിച്ചുവെന്നാണ് നിഗമനം.

Related Articles

Latest Articles