Monday, May 6, 2024
spot_img

“കേന്ദ്രസർക്കാരിൻ്റെ നിയമങ്ങളിൽ സംസ്ഥാന സർക്കാർ വെളളംചേർക്കുന്നതാണ് കേരളത്തിലെ പ്രശ്നം !” വന്യജീവി ആക്രമണങ്ങളിൽ സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിലാക്കി വയനാട്ടിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ കെ.സുരേന്ദ്രൻ

സുൽത്താൻബത്തേരി : വന്യജീവികളുടെ ശല്യം കാരണം കൃഷി ഇറക്കാൻ കഴിയാത്ത സാഹചര്യത്തിലൂടെയാണ് തങ്ങൾ കടന്നു പോകുന്നതെന്നും കൃഷി ചെയ്യുന്നതെല്ലാം പന്നിയും ആനയും നശിപ്പിക്കുകയാണെന്നും ഉപജീവനം അസാധ്യമായിരിക്കുകയാണെന്നും വയനാട്ടിലെ കർഷകർ. ബത്തേരി നൂൽപ്പുഴ പഞ്ചായത്തിൽ വള്ളുവാടി കോളനിയിൽ കുടുംബയോഗത്തിൽ പങ്കെടുക്കാനെത്തിയ വയനാട്ടിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനോടായിരുന്നു കർഷകർ തങ്ങളുടെ ദുരിതം പങ്കുവച്ചത്.

കേന്ദ്രസർക്കാരിൻ്റെ നിയമങ്ങളിൽ സംസ്ഥാന സർക്കാർ വെളളംചേർക്കുന്നതാണ് കേരളത്തിലെ പ്രശ്നമെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. വയനാട്ടിലെ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സംസ്ഥാന സർക്കാർ പൂർണമായും പരാജയപ്പെട്ടുവെന്നും നരേന്ദ്രമോദി സർക്കാർ കർഷകർക്കൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

വള്ളുവാടി,കാര്യംപാടി കോളനികളിലായി നൂറിൽ അധികം കുടുംബങ്ങളുണ്ട്. അടിസ്ഥാന സൗകര്യങ്ങളില്ലാതെ ബുദ്ധിമുട്ടുകയാണ് ഈ കോളനികളിലെ ജനങ്ങൾ. ഇവിടെ കുടിവെള്ളത്തിന് ഒരു കിലോമീറ്ററോളം സഞ്ചരിക്കേണ്ട അവസ്ഥയാണെന്ന് കോളനിവാസികൾ പറഞ്ഞു. ഇടത് വലത് മുന്നണികൾ വയനാട്ടിലെ ആദിവാസി ജനസമൂഹത്തെ വഞ്ചിക്കുന്ന നിലപാട് ആണ് സ്വീകരിച്ചു പോരുന്നതെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.

Related Articles

Latest Articles