Monday, April 29, 2024
spot_img

മതഭീകരന്മാർ കോവിഡ് വാക്‌സിനുമായി വന്ന വണ്ടി ആക്രമിച്ചു, പെട്ടികൾ പുറത്തേക്കെറിഞ്ഞു

കോവിഡ് മഹാമാരിയെ നേരിടാൻ രാജ്യത്തിന് അഭിമാനമായ വാക്‌സിനുകൾ വിവിധ സംസ്ഥാനങ്ങളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുമ്പോൾ,പശ്ചിമബംഗാളിൽ മതഭീകരവവാദികളും തൃണമൂൽ ഗുണ്ടകളും വാക്‌സിൻ വണ്ടികൾ തടയുകയും പെട്ടികൾ പുറത്തേക്കെറിയുകയും ചെയ്തു.ഇവിടെ ഒഴികെ എല്ലാ സംസ്ഥാനങ്ങളിലും സന്തോഷത്തോടെയാണ് വാക്സിനുകൾ സ്വീകരിക്കപ്പെട്ടത്.

കൊറോണ വാക്‌സിനുമായി എത്തിയ വാഹനം തൃണമൂൽ കോൺഗ്രസ് മന്ത്രിയും മതമൗലികവാദികളും ചേർന്ന് അസഭ്യവർഷത്തോടെ തടയുകയാണ് ചെയ്തത്. സംസ്ഥാന ലൈബ്രറി മന്ത്രി സിദ്ദിഖുള്ള ചൗധരിയാണ് വാക്‌സിനുമായി വാഹനം വഴിയിൽ തടഞ്ഞത്. കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധമെന്ന പേരിലായിരുന്നു സിദ്ദിഖുള്ളയുടെ പ്രകടനം.

പൂർബ ബർദമാൻ ജില്ലയിലെ ബൻകുര, പുരുലിയ എന്നീ പ്രദേശങ്ങളിലേക്ക് വാക്‌സിനുകളുമായി പോയ വാഹനമാണ് മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞത്. വാഹനം തടഞ്ഞ ശേഷം ഡോർ തുറന്ന് വാക്സിനുകൾ പുറത്തേക്ക് വലിച്ചെറിയാനും ഇവർ ശ്രമിച്ചു. എന്നാൽ, കൃത്യസമയത്ത് പൊലീസ് ഇടപെട്ട് ഇത് തടയുകയായിരുന്നു. ഏകദേശം 31,000 ഡോസ് വാക്‌സിനുകളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.

പോലീസ് അകമ്പടിയോടെ ദേശീയ പാതയിൽ എത്തിയ വാഹനം ഇവരുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞു. പോകാൻ അനുവദിക്കണമെന്ന് പോലീസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടും മന്ത്രിയും സംഘവും യാത്ര തുടരാൻ അനുവദിച്ചില്ല. തുടർന്ന് വാക്‌സിനുമായെത്തിയ വാഹനം അഞ്ച് കിലോമീറ്ററോളം ദൂരമുള്ള റോഡിലൂടെ വഴിതിരിച്ചുവിടുകയായിരുന്നു.

Related Articles

Latest Articles