Saturday, April 27, 2024
spot_img

തൊഴിലവസരങ്ങൾ നൽകുന്നതിനും വിദ്യാഭ്യാസ അസമത്വങ്ങൾ പരിഹരിക്കുന്നതിനും ഞങ്ങൾക്ക് ഇതിലും മികച്ച നേതാവില്ല! നിതിൻ ഗഡ്കരിക്ക് പിന്തുണ പ്രഖ്യാപിച്ച് മുസ്ലീം സംഘടനയായ ജംഇയ്യത്തുൽ ഖുറേഷ് സൊസൈറ്റി

നാഗ്പൂർ: നാഗ്പൂരിലെ ബിജെപി സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ നിതിൻ ഗഡ്കരിക്ക് പിന്തുണ പ്രഖ്യാപിച്ച് മുസ്ലീം സംഘടനയായ ഓൾ ഇന്ത്യ ജംഇയ്യത്തുൽ ഖുറേഷ് സൊസൈറ്റി. തൊഴിലവസരങ്ങൾ നൽകുന്നതിനും വിദ്യാഭ്യാസ അസമത്വങ്ങൾ പരിഹരിക്കുന്നതിനുമുള്ള ഗഡ്കരിയുടെ ശ്രമങ്ങൾക്ക് അംഗീകാരം നൽകിക്കൊണ്ടാണ് ഈ തീരുമാനം. നിതിൻ ഗഡ്കരിയുടെ എല്ലാവരെയും ഉൾക്കൊള്ളുന്ന സമീപനവും നേതൃത്വവും കാരണം വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ തങ്ങൾ അദ്ദേഹത്തെ പിന്തുണയ്‌ക്കുമെന്നാണ് സംഘടന നേതൃത്വം വ്യക്തമാക്കിയത്.

എല്ലാ വിഭാഗങ്ങളോടുമുള്ള ഗഡ്കരിയുടെ സമർപ്പണം വ്യക്തമാണ്, ഇതിലും മികച്ച നേതാവില്ലെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഗഡ്കരി പ്രസ്താവിച്ചതുപോലെ, കാര്യക്ഷമമായ ജലപരിപാലനത്തിലൂടെയാണ് 2075 വരെ നാഗ്പൂരിന്റെ ജലസുരക്ഷ ഉറപ്പാക്കുന്നത്. ജലക്ഷാമം നേരിടുന്നതിനും പ്രദേശത്തിന്റെ വികസനത്തിനുമായി വിവിധ സംരംഭങ്ങൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. അദ്ദേഹത്തിന്റെ നേതൃത്വം സാമുദായിക വിഭജനത്തെ മറികടക്കുന്നു, നാഗ്പൂരിന്റെ പുരോഗതിക്ക് അദ്ദേഹമാണ് അനുയോജ്യം – സംഘടനാ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തെരഞ്ഞെടുപ്പിനെ കുറിച്ച് കൂടുതൽ ചർച്ച ചെയ്യുന്നതിനായി ഏപ്രിൽ 12 ന് നടക്കുന്ന യോഗത്തിൽ ഗഡ്കരി പങ്കെടുക്കുമെന്നും അവർ പറഞ്ഞു.

Related Articles

Latest Articles