Sunday, May 5, 2024
spot_img

ജമ്മു കശ്മീരിൽ ​ഡ്രോൺ വഴിയെത്തിയ പെട്ടിയിൽ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു; അന്വേഷണം ആരംഭിച്ച് പോലീസ്

ശ്രീനർ: ജമ്മു കശ്മീരിലെ അഖ്‌നൂരിൽ ​ഡ്രോൺ വഴിയെത്തിയ പെട്ടിയിൽ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു. 9 ഗ്രനേഡുകൾ, ഒരു പിസ്റ്റൾ, 38 റൗണ്ടുകൾ, ഒരു ഐഇഡി എന്നിവ കണ്ടെത്തിയതായി ജമ്മു കശ്മീർ പോലീസ് അറിയിച്ചു. ആയുധങ്ങൾ എവിടെ നിന്നും എത്തിയതാണെന്ന സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് ജമ്മു കശ്മീർ പോലീസ് വ്യക്തമാക്കി.

ഇന്ത്യ- പാക് അതിർത്തിയിൽ മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ചിരുന്ന ഡ്രോൺ കഴിഞ്ഞ ദിവസം ബിഎസ്എഫ് പിടിച്ചെടുത്തിരുന്നു. ഇതിനുപുറമെ കഴിഞ്ഞ ദിവസം പഞ്ചാബിലെ ഭാരോപാൽ ഗ്രാമത്തിൽ നിന്നും ചൈനീസ് നിർമ്മിത ക്വാഡ്‌കോപ്റ്റർ ഡ്രോണും അതിർത്തി സുരക്ഷാ സേന കണ്ടെടുത്തിരുന്നു. പിടിച്ചെടുക്കുന്ന ഡ്രോണുകളുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ കർശന നീരിക്ഷണമാണ് അതിർത്തിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

Related Articles

Latest Articles