Sunday, January 11, 2026

വർഷങ്ങൾക്ക് ശേഷമുള്ള ഏറ്റവും വലിയ അഴിച്ചു പണി! പശ്ചിമ ബംഗാൾ മന്ത്രിസഭാ പുനഃസംഘടന ഇന്ന്: വൈകീട്ട് നാലിന് പുതിയ അഞ്ച് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യും, എല്ലാ നാണക്കേടും മറികടക്കാൻ മമതയുടെ തന്ത്രപരമായ നീക്കമോ??

കൊൽക്കത്ത: ഇന്ന് പശ്ചിമ ബംഗാൾ മന്ത്രിസഭാ പുനഃസംഘടന നടക്കും. വൈകിട്ട് നാല് മണിക്ക് പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യും. മുൻ കേന്ദ്ര മന്ത്രി ബാബുൽ സുപ്രിയോ അടക്കം 5 പുതുമുഖങ്ങളെ മന്ത്രി സഭയിൽ ഉൾപ്പെടുത്തും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. വിദ്യാഭ്യാസ മന്ത്രി പരേഷ് അധികാരി അടക്കം രണ്ട് പേരെ മന്ത്രി സഭയിൽ നിന്നും ഒഴിവാക്കും എന്നും റിപ്പോർട്ടുണ്ട്.

2011 ബംഗാളിൽ കോൺഗ്രസ് അധികാരത്തിൽ വന്ന ശേഷമുള്ള ഏറ്റവും വലിയ മന്ത്രിസഭ അഴിച്ചു പണിയാണ് ഇന്ന് നടക്കാൻ പോകുന്നത്. തൃണമൂൽ കോൺഗ്രസിലെയും മന്ത്രിസഭയിലെയും രണ്ടാമൻ പാർത്ഥ ചാറ്റർജിയുടെ അറസ്റ്റിലും കോടികൾ പിടിച്ചെടുത്തതിലും ഉണ്ടായ പ്രതിച്ഛായ നഷ്ടം മറികടക്കാൻ വേണ്ടിയാണ് മമത മന്ത്രി സഭ അഴിച്ചു പണിയുന്നത്.

വൈകീട്ട് നാലിന് പുതിയ അഞ്ച് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യും. ബിജെപി വിട്ടെത്തിയ ബാബുൽ സുപ്രിയോയെ മന്ത്രി സഭയിൽ ഉൾപ്പെപ്പെടുത്തുമെന്നാണ് സൂചന. കൂടാതെ തപസ് റേ, പാർത്ഥ ഭൗമിക്, സ്‌നേഹസിസ് ചക്രവർത്തി, ഉദയൻ ഗുഹ എന്നി നാല് പേരുകളാണ് അന്തിമ പട്ടികയിൽ ഉള്ളത്. പ്രദീപ് മജുംദാർ,ബിപ്ലബ് റോയ് ചൗധരി, തജ്മുൽ ഹുസൈൻ, സത്യജിത് ബർമൻ എന്നിവരെ സഹമന്ത്രിമാരാക്കിയേക്കും എന്നും റിപ്പോർട്ടുണ്ട്.

Related Articles

Latest Articles