Thursday, May 16, 2024
spot_img

ക്ഷേത്രത്തിൽ നിന്ന് ഓട്ടുവിളക്കുകൾ മോഷ്ടിച്ച് വില്‍പന നടത്തി;പശ്ചിമ ബംഗാള്‍ സ്വദേശി അറസ്റ്റിൽ

കൊച്ചി: തിരുവാലൂർ ക്ഷേത്രത്തിൽ നിന്നും ഓട്ടുവിളക്കുകൾ മോഷ്ടിച്ച് വില്‍പന നടത്തിയ പശ്ചിമ ബംഗാള്‍ സ്വദേശി അറസ്റ്റിൽ.ഹൗറ സ്വദേശി എസ്.കെ.അബ്ദുൾ (33) നെയാണ് ആലുവ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 2 ന് ക്ഷേത്രത്തിൽ അതിക്രമിച്ച് കയറി വിളക്ക് മോഷ്ടിച്ച് കടന്ന് കളയുകയായിരുന്നു. തുടർന്ന് പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാളെ പറമ്പയത്ത് നിന്നും പിടികൂടുകയായിരുന്നു. ഉന്തുവണ്ടിയിൽ ആക്രി പെറുക്കി വിൽക്കുന്ന ആളാണിയാൾ. അത്താണി ഭാഗത്തെ ആക്രിക്കടയിലാണ് ഇയാൾ വിളക്കുകൾ വിൽപ്പന നടത്തിയത്. ഇത് ഇവിടെ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

Related Articles

Latest Articles