Tuesday, December 30, 2025

പശ്ചിമ ബംഗാളിൽ ഒമിക്രോൺ സ്ഥിരീകരിച്ചു; രോഗബാധ കണ്ടെത്തിയത് ഏഴ് വയസുകാരന്; ജാഗ്രതയിൽ സംസ്ഥാനം

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ആദ്യ ഒമിക്രോൺ (Omicron) രോഗബാധ സ്ഥിരീകരിച്ചു. അബൂദബിയിൽനിന്ന് മടങ്ങിയെത്തിയ ഏഴു വയസ്സുകാരനിലാണ് വൈറസ് വകഭേദം കണ്ടെത്. ഹൈദരാബാദിൽ നിന്നെത്തിയ കുട്ടിക്കാണ് രോഗബാധ. ഇതോടെ ആകെ രോഗികളുടെ എണ്ണം 62 ആയി. നിലവിൽ മുർഷിദാബാദ് ജില്ലയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. രക്ഷിതാക്കളെ പരിശോധനക്ക് വിധേയമാക്കിയെങ്കിലും നെഗറ്റീവാണ്.

രാജ്യത്ത്​ ഇന്ന് മൂന്ന്​ പേര്‍ക്ക്​ കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. തെലങ്കാനയിലെ ഹൈദരാബാദിലാണ്​ രോഗബാധ. ഏഴ്​ വയസുള്ള കുട്ടിക്കും രോഗം സ്ഥിരീകരിച്ചു. അതേസമയം കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ലോകത്ത് അതിവേഗം പടരുകയാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യൂ എച്ച് ഒ) മുന്നറിയിപ്പ്. വ്യാപനം തടയാന്‍ ബൂസ്റ്റര്‍ ഡോസുകള്‍ക്കാവും. എന്നാല്‍ ഗുരുതരമായ രോഗമോ മരണമോ സാധ്യതയില്ലാത്ത ഗ്രൂപ്പുകള്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്, ഇപ്പോഴും പ്രാഥമിക ഡോസുകള്‍ക്കായി കാത്തിരിക്കുന്ന ഉയര്‍ന്ന അപകടസാധ്യതയുള്ളവരുടെ ജീവന്‍ അപകടത്തിലാക്കുന്നുവെന്നും ഡബ്ല്യൂ എച്ച് ഒ പറയുന്നു.

Related Articles

Latest Articles