Sunday, September 20, 2026

വിവാഹത്തിന് അംഗീകാരം നൽകിയില്ലെങ്കിലും സ്വവർഗ ദമ്പതികൾക്ക് സാമൂഹികപരമായ ആനുകൂല്യങ്ങൾ നൽകുന്നതിന് എന്ത് ചെയ്യാനാകും? കേന്ദ്രത്തോട് സുപ്രീം കോടതി

ദില്ലി : സ്വവർഗ വിവാഹങ്ങൾക്ക് നിയമപരമായി അംഗീകാരം നൽകേണ്ടത് പാർലമെന്റ് തന്നെയെന്ന് സുപ്രീം കോ‌ടതി വ്യക്തമാക്കി. വിവാഹത്തിന് അംഗീകാരം നൽകിയില്ലെങ്കിലും സ്വവർഗ ദമ്പതികൾക്ക് സാമൂഹികപരമായ ആനുകൂല്യങ്ങൾ നൽകുന്നതിനായി എന്തു ചെയ്യാനാകുമെന്ന് കോടതി സർക്കാരിനോട് ചോദിച്ചു.

സ്വവർഗ വിവാഹങ്ങൾക്ക് നിയമപരമായി അംഗീകാരം നൽകണമെന്നുള്ള വിവിധ ഹർജികളിൽ വാദം കേൾക്കുകയായിരുന്നു കോടതി. ഇക്കാര്യത്തിൽ മേയ് മൂന്നിനകം കേന്ദ്ര സർക്കാർ തീരുമാനം അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.

സ്വവർഗ ദമ്പതികൾക്ക് സംയുക്ത ബാങ്ക് അക്കൗണ്ട് ആരംഭിക്കുക, ഇൻഷുറൻസ് പോളിസികളിൽ പങ്കാളിയെ നോമിനിയായി വയ്ക്കുക തുടങ്ങിയ ആനുകൂല്യങ്ങൾ നൽകാൻ കഴിയുമോ എന്നത് പരിഗണിക്കമെന്ന് കോടതി അറിയിച്ചിട്ടുണ്ട്. വിവാഹത്തിന് അംഗീകാരം നൽകാതെ തന്നെ ഈ സാമൂഹിക വിഷയങ്ങൾ എങ്ങനെ പരിഹരിക്കാമെന്നതിന് മറുപടി തരണമെന്ന് സർക്കാരിനു വേണ്ടി കോടതിയിൽ ഹാജരായ സോളിസിറ്റർ ജനറലിനോട് കോടതി ആവശ്യപ്പെട്ടു.

നേരത്തെ സ്വവര്‍ഗവിവാഹത്തെ ശക്തമായി എതിർത്ത് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ രണ്ടു തവണ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.

Related Articles

Latest Articles