കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ കോവൂരിൽ നിന്ന് കോഴിക്കോട്ടേക്ക് വരുന്നതിനിടെ വാഹന വ്യൂഹത്തിനിടയിലേക്ക് സ്വകാര്യ ബസ് കയറി . അശ്രദ്ധമായി വാഹനമോടിച്ചെന്നാരോപിച്ച് ഡ്രൈവർക്കെതിരെ കോഴിക്കോട് സിറ്റി ട്രാഫിക് പൊലീസ് ഡ്രൈവർക്കെതിരെ കേസെടുത്തു . എന്നാൽ ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. സാധാരണക്കാർക്ക് സമാധാനത്തോടെ ജീവിക്കാൻ അധികാരികൾ അനുവദിക്കില്ല എന്ന തരത്തിലൊക്കെ ആരോപണം ഉയരുന്നുണ്ട് .
അതേസമയം അടുത്തിടെയാണ് ഒരു കാരണവശാലും മറികടക്കാൻ പാടില്ലാത്ത മഞ്ഞവരയിലൂടെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോവുകയും അപകടം ഉണ്ടാക്കുകയും ചെയ്തത് വാഹനവ്യൂഹത്തിലുണ്ടായിരുന്ന ആദ്യ പൈലറ്റ് വാഹനം സ്കൂട്ടർ യാത്രക്കാരിയെ ഇടിക്കാതിരിക്കാൻ പെട്ടെന്ന് ബ്രേക്കിട്ടതോടെ പിന്നാലെ എത്തിയ വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു.മഞ്ഞ വരകൾ മറികടന്ന് ഓവർടേക്കിംഗ് പാടില്ലെന്നാണ് ഗതാഗതനിയമം. ഗുരുതര ലംഘനം നടന്നിട്ടും കണ്ണടച്ച് ഇരുട്ടാക്കുകയാണ് പൊലീസും ഗതാഗതവകുപ്പും. സാധാരണക്കാർ എന്ത് നിയമലംഘനമാണ് നടത്തുന്നതെന്ന് കണ്ണിലെണ്ണയൊഴിച്ച് നോക്കിയിരുന്ന് പിഴയിടാക്കുന്ന എംവിഡിക്കും വിമർശനമുണ്ടായിരുന്നു.ഇതിനിടയിലാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനിടയിലേക്ക് സ്വകാര്യ ബസ് കയറി എന്ന ആരോപണത്തിൽ ബസ് കസ്റ്റഡിയിലെടുത്ത് , ഡ്രൈവർക്കെതിരെ കേസും എടുത്തിരിക്കുന്നത്

