Tuesday, October 6, 2026

കോൺഗ്രസിന് 60 വർഷത്തിലധികമായി സാധിക്കാത്തതാണ് മോദി 9 വർഷം കൊണ്ട് നടപ്പാക്കിയത് !

ഇന്നലെ അഞ്ചിടങ്ങളിലായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മിന്നും വിജയമായിരുന്നു ബി.ജെ.പി നേടിയത്. ജാതി സെൻസസ് തുടങ്ങി നിരവധി കാര്യങ്ങൾ പ്രതിപക്ഷ പാർട്ടികൾ കേന്ദ്ര സർക്കാരിനെതിരെ പയറ്റിയെങ്കിലും ജനങ്ങൾ ബി.ജെപിയ്‌ക്കൊപ്പം നിന്നു. ഇപ്പോഴിതാ, ബി.ജെ.പിയുടെ ഉജ്ജ്വല വിജയത്തിൽ പ്രതികരിച്ചുകൊണ്ട് റിപ്പബ്ലിക്കൻ പാർട്ടി നേതാവ് നുസ്രത്ത് ജഹാൻ ഫേസ്ബുക്കിൽ പങ്കുവച്ച വിഡിയോയാണ് ശ്രദ്ധേയമായി മാറുന്നത്.

നുസ്രത്ത് ജഹാൻ പറയുന്നത് പോലെ നരേന്ദ്രമോദി താഴെ തട്ടിലേക്ക് വരെ ഇറങ്ങി പ്രവർത്തിച്ചതിന്റെ ഫലം തന്നെയാണ് ബി.ജെ.പി നേടിയിരിക്കുന്ന ഉജ്ജ്വല വിജയം. കാരണം, 26 സഖ്യകക്ഷികളും രാഹുൽ ഗാന്ധിയും രാപകലില്ലാതെ നരേന്ദ്രമോദി സർക്കാരിനെതിരെ പ്രവർത്തിച്ചിട്ടും അതൊന്നും ഫലം കണ്ടില്ല. കൂടാതെ, ഭാരതത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ച നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്തണമെന്ന് തന്നെയാണ് ജനങ്ങളും ആഗ്രഹിക്കുന്നതെന്നും നുസ്രത്ത് ജഹാൻ പറയുന്നു. അതേസമയം, കേരളത്തിലും അധികം വൈകാതെ തന്നെ മോദി തരംഗം വീശുമെന്നും നുസ്രത്ത് ജഹാൻ പറയുന്നു. 60 കൊല്ലത്തോളം ഭാരതത്തെ ഭരിച്ച കോൺഗ്രസിന് നേടാൻ കഴിയാത്തത് 9 വർഷം കൊണ്ട് നേടിയെന്നും രാഹുൽ ഗാന്ധി എത്ര കരഞ്ഞാലും 2024 ൽ മോദി സർക്കാർ തന്നെ അധികാരത്തിലേറുമെന്നും നുസ്രത്ത് ജഹാൻ വ്യക്തമാക്കി.

Related Articles

Latest Articles