Monday, April 29, 2024
spot_img

ഇവർക്ക് ഇത് എന്ത് പറ്റി ?? രാഹുൽ ഗാന്ധിക്ക് പിന്നാലെ മോദിയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ച് ശശി തരൂർ !

അത്താഴം കിട്ടാതെ മല്ലിഗാർജുന ഖാർഗെ പിണങ്ങിയപ്പോൾ ജി20യിലെ ഇന്ത്യയുടെ മഹാ വിജയത്തേ പ്രശംസിച്ച് മലയാളികളുടെ സ്വന്തം വിശ്വ പൗരൻ ശശി തരൂർ. ജി 20യുടെ അത്താഴത്തിനു വിളിച്ചില്ലെന്ന് പറഞ്ഞ കോൺഗ്രസ് പ്രസിഡന്റ് മല്ലിഗാർജുന ഖാർഗെയ്ക്ക് ഇതിലും നല്ല ഒരു മറുപടി കിട്ടാനില്ല. ജി20 ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിൽ കേന്ദ്ര സർക്കാരും ടീമും നടത്തിയ വൻ നീക്കത്തിനും കഠിനാദ്ധ്വാനത്തിനും ആയിരുന്നു തരൂരിന്റെ പ്രശംസ. യുക്രെയ്ൻ യുദ്ധത്തിൽ രാജ്യങ്ങൾക്കിടയിലെ അഭിപ്രായ വ്യത്യാസത്തിനിടെ ജി20 എല്ലാ രാജ്യങ്ങൾക്കും അഭിപ്രായ വ്യത്യാസം ഇല്ലാതെ സംയുക്ത പ്രസ്ഥാവന ചർച്ച ചെയ്ത് അംഗീകരിപ്പിച്ചത് 200 മണിക്കൂറുകൾ എടുത്ത 300 മീറ്റീങ്ങുകളിലൂടെയാണ്‌. എത്ര കഷ്ടപ്പെട്ടായാലും ഉക്രയിൻ വിഷയത്തിൽ യുദ്ധത്തിനെതിരായ പ്രഖ്യാപനം നടത്തിക്കാൻ ഭാരതത്തിനായി. ഇതിനു നേതൃത്വം വഹിച്ച ജി20 ഷെർപ്പ അമിതാഭ് കാന്തിനേയും സംഘത്തേയും ശശി തരൂർ പ്രശംസിച്ചു. ഇത് ഇന്ത്യയ്ക്ക് അഭിമാനകരമായ നിമിഷമാണെന്നും നിങ്ങൾ ഐ‌എ‌എസ് തിരഞ്ഞെടുത്തപ്പോൾ ഐ‌എഫ്‌എസിന് ഒരു നയതന്ത്രജ്ഞനെ നഷ്ടപ്പെട്ടതായി തോന്നുന്നുവെന്നും എം.പി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

ജി20 പ്രഖ്യാപനത്തിൽ സമവായം കൈവരിക്കുക എളുപ്പമുള്ള കാര്യമായിരുന്നില്ല. ചൈന, റഷ്യ, മറ്റു പ്രധാന പാശ്ചാത്യ രാജ്യങ്ങളുമായി ഇന്ത്യ നടത്തിയ ചർച്ചകളും ബ്രസീൽ, ദക്ഷിണാഫ്രിക്ക, ഇന്തൊനീഷ്യ എന്നിവയുടെ ശക്തമായ പിന്തുണയുമാണ് സമവായം കൈവരിക്കാൻ ഇന്ത്യയെ സഹായിച്ചത്. സമ്മേളനത്തിൽ പങ്കെടുക്കാത്ത റഷ്യ–ചൈന രാഷ്ട്രത്തലവന്മാരുടെ എതിർപ്പാണ് സംയുക്ത പ്രഖ്യാപനത്തിൽ യുക്രെയ്ൻ വിഷയം സംബന്ധിച്ചു വിയോജിപ്പിനു കാരണമായത്. സംയുക്ത പ്രഖ്യാപനമുണ്ടായിരുന്നില്ലെങ്കിൽ നയതന്ത്രപരമായും ഇന്ത്യയ്ക്കു തിരിച്ചടിയാകുമായിരുന്നു. ഉച്ചകോടിയിൽ പ്രഖ്യാപനമുണ്ടാകുന്നില്ലെങ്കിൽ അത് സമ്മേളനത്തിന്റെ പരാജയമായി കണക്കാക്കപ്പെടുമെന്നതാണ് ഇന്ത്യയെ ഇക്കാര്യത്തിൽ കഠിന പ്രയത്നത്തിനു പ്രേരിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സംയുക്ത പ്രഖ്യാപനം അംഗീകരിച്ചതായി അറിയിച്ചത്. അതിനായി കഠിനാധ്വാനം ചെയ്യുകയും അത് സാധ്യമാക്കുകയും ചെയ്ത ഷെർപ്പയെയും മന്ത്രിമാരെയും മോദി അഭിനന്ദിക്കുകയും ചെയ്തിരുന്നു. ജി20 ഉച്ചകോടിയുടെ സങ്കീർണമായ ഭാഗം റഷ്യ-യുക്രെയ്ൻ യുദ്ധ വിഷയത്തിൽ സമവായം കൊണ്ടുവരിക എന്നതായിരുന്നു. ഇതിൽ വിജയിച്ചതോടെ ഇന്ത്യ ലോക രാജ്യങ്ങളുടെ തലപ്പത്തേക്കു കൂടിയാണ്‌ ഉയരുന്നത്.

Related Articles

Latest Articles