Thursday, May 9, 2024
spot_img

അബദ്ധത്തില്‍ ആളുമാറി ചിത്രങ്ങള്‍ അയച്ചിട്ടുണ്ടോ? ഇനി പേടിക്കണ്ട, പുതിയ ഫീച്ചര്‍പുറത്തിറക്കാനൊരുങ്ങി വാട്ട്സ്ആപ്പ്

അബദ്ധത്തില്‍ ആളുമാറി ചിത്രങ്ങള്‍ അയച്ചാല്‍ ഇനി പേടിക്കേണ്ട. ഇത് തടയാന്‍ പുതിയ ഫീച്ചര്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് വാട്ട്സ്ആപ്പ്. വാട്ട്സ്ആപ്പിന്റെ പുതിയ ബീറ്റാ അപ്‌ഡേറ്റില്‍ കാപ്ഷന്‍ ടൈപ്പ് ചെയ്യാനുള്ള ഓപ്ഷന് താഴെയായി സന്ദേശം ലഭിക്കുന്നയാളുടെ പേര് കാണാന്‍ സാധിക്കും. ഇതുവഴി സന്ദേശം ലഭിക്കുന്നയാള്‍ ആരാണെന്ന് ഒന്നു കൂടി പരിശോധിക്കാവുന്നതാണ്.

ഈ ഫീച്ചര്‍ വാട്ട്സ്ആപ്പിന്റെ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് അപ്‌ഡേറ്റിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വാട്‌സാപ്പിന്റെ 2.19.173 പതിപ്പിലും അതിന് ശേഷമുള്ള പതിപ്പിലുമാണ് ഈ പുതിയ ഫീച്ചര്‍ ഇപ്പോള്‍ ഉപയോഗിക്കാന്‍ കഴിയുക.

വാട്ട്സ്ആപ്പിന്റെ ഐഓഎസ് പതിപ്പില്‍ ഇതേ ഫീച്ചര്‍ അവതരിപ്പിക്കുമോ എന്ന് വ്യക്തമല്ല. എന്തായാലും ആന്‍ഡ്രോയിഡ് വന്ന സ്ഥിതിക്ക് ഐഒഎസിലും ഈ ഫീച്ചര്‍ അവതരിപ്പിച്ചേക്കും. വാട്‌സാപ്പില്‍ ചിത്രങ്ങള്‍ അയക്കുമ്പോള്‍ സന്ദേശം ലഭിക്കുന്നയാളിന്റെ പ്രൊഫൈല്‍ ഇമേജ് മാത്രമേ ഉപയോക്താക്കള്‍ക്ക് കാണാന്‍ കഴിയു. ചിത്രങ്ങള്‍ തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ അടിക്കുറിപ്പ് നല്‍കാനുള്ള ഓപ്ഷന്‍ വരും.

സന്ദേശം ലഭിക്കുന്നയാളിന്റെ ചിത്രം അതിന് മുകളില്‍ ഇടത് ഭാഗത്തായാണ് കാണുക. പുതിയ അപ്ഡേറ്റില്‍ ഈ ചിത്രത്തിന് പുറമെ ഇനി സന്ദേശം ലഭിക്കുന്നയാളിന്റെ പേരും കാണാന്‍ കഴിയും.

Related Articles

Latest Articles