മുംബൈ: വാട്ട്‌സ്‌ആപ്പ് സ്റ്റാറ്റസുമായി ബന്ധപ്പെട്ട തര്‍ക്കത്തെ ചൊല്ലിയുണ്ടായ അടിപിടിയിൽ 48കാരി മരിച്ചു. അയല്‍വാസികളുമായുണ്ടായ അടിപിടിയിലാണ് 48കാരി മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു.
ഫെബ്രുവരി 10ന് മുംബൈയിലെ പല്‍വാര്‍ ജില്ലയിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയും അമ്മയും സഹോദരങ്ങളും ശിവാജി നഗറിലെ ലീലാവതി ദേവി പ്രസാദിന്റെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. 17കാരിയെ അപമാനിക്കുന്ന തരത്തിലുള്ള സ്റ്റാറ്റസ് അയൽവാസിയായ ഇരുപതുകാരിയായ പ്രീതി പ്രസാദ് വാട്‌സാപ്പില്‍ ഇട്ടെന്നായിരുന്നു ആരോപണം. ഇത് പറഞ്ഞാണ് തർക്കം തുടങ്ങിയത്.
ആക്രമത്തില്‍ ലീലാവതിയുടെ വാരിയെല്ലുകള്‍ തകര്‍ന്നിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

