Monday, April 29, 2024
spot_img

കലക്കൻ ഫീച്ചറുമായി വാട്സാപ്പ്
ഒറ്റയടിക്ക് 100 മീഡിയ ഫയലുകൾ വരെ അയയ്ക്കാൻ സാധിക്കുന്ന പുതിയ ഫീച്ചർ ഉടനെത്തും

വാഷിംഗ്ടൺ : ഉപഭോക്താക്കൾക്കായി പുത്തൻ ഫീച്ചറുമായി വാട്സാപ്പ്. ഒറ്റയടിക്ക് 100 മീഡിയ ഫയലുകൾ വരെ അയയ്ക്കാൻ സാധിക്കുന്ന പുതിയ ഫീച്ചറാണ് വാട്സാപ്പ് ഉടൻ പുറത്തിറക്കുന്നത്.
ചില ബീറ്റാ ടെസ്റ്റർമാർക്ക് ഒരേസമയം 100 ചിത്രങ്ങൾ അയയ്ക്കാനുള്ള ഫീച്ചർ ഇതിനോടകം തന്നെ ലഭ്യമാക്കി കഴിഞ്ഞു. ഈ 100 ഫോട്ടോകളും ഒരുമിച്ചയയ്ക്കുന്നതിനൊപ്പം അവയുടെ യഥാർഥ ഗുണനിലവാരം നിലനിർത്താനാകും .ആൻഡ്രോയിഡ്, ഐഒഎസ് പതിപ്പുകളിലെല്ലാം പുതിയ ഫീച്ചറുകൾ ലഭ്യമാകും. ഫീച്ചർ ഡെസ്‌ക്‌ടോപ്പ് പതിപ്പിലും ലഭ്യമാകും .

നിലവിൽ സ്റ്റോറേജ് സ്പെയ്സും ബാൻഡ്‌വിഡ്‌ത്തും ലാഭിക്കാൻ ചാറ്റുകളിൽ അയയ്‌ക്കുന്ന ചിത്രങ്ങൾ വാട്സാപ് കംപ്രസ് ചെയ്യുന്നുണ്ട്. പക്ഷെ ഇതോടൊപ്പം ചിത്രങ്ങളുടെ ഗുണനിലവാരം നഷ്ടപ്പെടുന്നു. ഇതിനെ മറികടക്കാൻ ഫോട്ടോകളുടെ യഥാർഥ ഗുണനിലവാരം നിലനിർത്താൻ ഡോക്യുമെന്റ് ഫോർമാറ്റിൽ അയയ്ക്കാൻ ഉപഭോക്താക്കൾ നിർബന്ധിതരാകുകയാണ്. നിലവിൽ വാട്സാപ്പിൽ ഒറ്റയടിക്ക് 30 മീഡിയ ഫയലുകൾ വരെയാണ് അയക്കാൻ സാധിക്കുന്നത്.

Related Articles

Latest Articles