Thursday, May 16, 2024
spot_img

വീണ്ടും ക്യാമ്പസുകളിൽ തലപൊക്കി ജാതിവിവേചനം !!
ബോംബെ ഐഐടിയിൽ വിദ്യാർത്ഥി ജീവനൊടുക്കി

മുംബൈ : ബോംബെ ഐഐടി ഹോസ്റ്റൽ കെട്ടിടത്തിന്റെ ഏഴാം നിലയിൽനിന്നു ചാടി വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. അഹമ്മദാബാദ് സ്വദേശിയായ ബിടെക് ഒന്നാം വർഷ വിദ്യാർത്ഥി ദർശൻ സോളങ്കി ഇന്നലെ വൈകിട്ടാണ് ജീവനൊടുക്കിയത്.

വിദ്യാർത്ഥിയുടെ ആത്മഹത്യ കടുത്ത ജാതി വിവേചനം നേരിടേണ്ടി വന്നതിനാലാണെന്നു ആരോപിച്ച് . എപിപിഎസ്‌സി (അംബേദ്കർ പെരിയാർ ഫുലെ സ്റ്റഡി സർക്കിൾ) രംഗത്തെത്തി. എന്നാൽ ആത്മഹത്യാക്കുറിപ്പ് നിലവിൽ കണ്ടെടുത്തിട്ടില്ല. ദലിത് വിഭാഗത്തിൽപ്പെട്ട കുട്ടികൾ ക്യാംപസിൽ നിരന്തരം ജാതിവിവേചനത്തിന് ഇരയാകുന്നുവെന്ന് ഒരുവിഭാഗം വിദ്യാർത്ഥികൾ ആരോപിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ക്യാമ്പസിൽ ജീവനക്കാരിൽനിന്നും അധ്യാപകരിൽനിന്നും ദലിത് വിദ്യാർഥികൾ അപമാനവും ഉപദ്രവവും നേരിടുകയാണെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്.

Related Articles

Latest Articles