Monday, May 13, 2024
spot_img

ദാരുണാന്ത്യം ;തീവണ്ടിയിൽ നിന്നിറങ്ങവേ കാൽ വഴുതി ട്രാക്കിനിടയിലേക്ക് വീണ് ഗുരുതരപരിക്കേറ്റ പെൺകുട്ടി മരിച്ചു,ട്രെയിൻ നിർത്തി ഉടൻ തന്നെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു എങ്കിലും മരണത്തിനു കീഴടങ്ങുകയായിരുന്നു

വിശാഖപട്ടണം:വിശാഖപട്ടണത്തിനടുത്തുള്ള ദേവുഡയിൽ തീവണ്ടിയിൽ നിന്നിറങ്ങവേ കാൽ വഴുതി ട്രാക്കിനിടയിലേക്ക് വീണ് പരിക്കേറ്റ വിദ്യാർത്ഥിനി മരിച്ചു.ട്രെയിൻ നിർത്തി ഉടൻ തന്നെ രക്ഷപെടുത്തിയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.റെയിൽവേ ട്രാക്കിനും പ്ലാറ്റ്ഫോമിനും ഇടയിൽ കുടുങ്ങി വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തിയതിൽ ആർപിഎഫും റെയിൽവേ അധികൃതരും ഏറെ സംഥാനപ്പെട്ടിരുന്നു എന്നാൽ പെൺകുട്ടി പിന്നീട് മരണപ്പെടുകയായിരുന്നു.

ഗുണ്ടൂർ-റായ്​ഗഡ പാസഞ്ചർ ട്രെയിനിൽ നിന്ന് ഇറങ്ങുമ്പോളാണ് പെൺകുട്ടി ട്രാക്കിന് ഇടയിലേക്ക് വീണത്. ഇറങ്ങുന്ന സമയത്ത് പ്ലാറ്റ്ഫോമിന് ഇടയിലേക്ക് തെന്നിവീഴുകയായിരുന്നു. സഹായത്തിന് വേണ്ടിയുള്ള വിദ്യാർത്ഥിനിയുടെ നിലവിളി കേട്ട് സ്റ്റേഷൻ അധികൃതർ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തി. ട്രെയിൻ ഉടനടി നിർത്താൻ ആവശ്യപ്പെടുകയും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഒന്നരമണിക്കൂർ നേരത്തെ ശ്രമത്തിന് ശേഷം പെൺകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ പ്രതീക്ഷകൾ വിഫലമാക്കി ഇന്നാണ് പെൺകുട്ടി മരണത്തിന് കീഴടങ്ങിയത്.

Related Articles

Latest Articles