എറണാകുളം: ആലുവയിൽ ഗുണ്ടാപ്പിരിവ് നൽകാത്തതിന്റെ പേരിൽ ഹോട്ടൽ അടിച്ചുതകർത്തു. ദേശീയപാതയിൽ കെഎസ്ആർടിസി ഗാരേജിന് മുൻപിലുള്ള ശക്തിഫുഡ് എന്ന ഹോട്ടലിന് നേരെയാണ് ആക്രമണം ഉണ്ടായത്.കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു സംഭവം.
തമിഴ്‌നാട് സ്വദേശി ശക്തിവേലിന്റെയാണ് ഹോട്ടൽ. ഒരു മണിയോടെ കടയിൽ എത്തി ഒരാൾ 200 രൂപ വേണമെന്ന് ശക്തിവേലിനോട് ആവശ്യപ്പെട്ടു. ബൈക്കിൽ പെട്രോൾ തീർന്നെന്നും പെട്രോൾ അടിക്കാനാണ് പണമെന്നുമാണ് ഇയാൾ പറഞ്ഞത്. എന്നാൽ തരില്ലെന്ന് ശക്തിവേൽ മറുപടി നൽകി. തുടർന്ന് പ്രകോപിതനായ ഇയാൾ കടയിലെ സാധനങ്ങൾ വലിച്ചെറിയുകയായിരുന്നു.ഇതെല്ലാം കണ്ട് ഭയന്ന ശക്തിവേൽ ഹോട്ടൽ അടച്ച് വീട്ടിലേക്ക് മടങ്ങി. ആ സമയം ഹോട്ടലിൽ എത്തിയ അക്രമി കട തല്ലിത്തകർക്കുകയായിരുന്നു.

