Saturday, May 18, 2024
spot_img

അടുത്തമാസങ്ങളിലായി ഏഴുലക്ഷത്തോളം പേര്‍കൂടി കൊവിഡ് ബാധിച്ച് മരിക്കും?; ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് കേട്ട് ഞെട്ടി ലോകം

യൂറോപ്പില്‍ അടുത്തമാസങ്ങളിലായി ഏഴുലക്ഷത്തോളം പേര്‍കൂടി കൊവിഡ് (Covid) ബാധിച്ച് മരിക്കാനിടയുണ്ടെന്ന് ലോകാരോഗ്യ സംഘടന. ആകെ മരണസംഖ്യ ഇതോടെ 22 ലക്ഷത്തിലെത്തുമെന്നും ഡബ്ല്യൂ.എച്ച്.ഒ ആശങ്ക പ്രകടിപ്പിച്ചു. കോവിഡ് തീവ്രമായി പടരുന്നതിനിടെ യൂറോപ്യൻ രാജ്യങ്ങൾ ശക്തമായ നിയന്ത്രണങ്ങൾ പുനഃസ്ഥാപിക്കുന്നതിനിടെയാണ് ഡബ്ല്യു.എച്ച്.ഒ.യുടെ മുന്നറിയിപ്പും വന്നിരിക്കുന്നത്.

കോവിഡ് വ്യാപനം ശക്തമാകുന്നതോടെ പല യൂറോപ്യൻ രാജ്യങ്ങളും നിയന്ത്രണങ്ങൾ കടുപ്പിക്കുന്ന സമയമാണ് ലോകാരോ​ഗ്യ സംഘടനയുടെ മുന്നറിയിപ്പും വരുന്നത്. സെപ്റ്റംബറില്‍ 2100 ആയിരുന്ന പ്രതിദിന കൊവിഡ് മരണം കഴിഞ്ഞയാഴ്ചയോടെ 4200-ലേക്ക് ഉയര്‍ന്നിട്ടുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടി.

അതേസമയം രാജ്യത്ത് ഇപ്പോള്‍ കൊവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസിന്റെ ആവശ്യമില്ലെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. ഐ.സി.എം.ആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ നിര്‍മാണത്തെക്കുറിച്ചെഴുതിയ ‘ഗോയിംഗ് വൈറല്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related Articles

Latest Articles