Monday, May 6, 2024
spot_img

ആരാണ് ഭജൻ ലാൽ ശർമ്മ?രാജസ്ഥാനിൽ ബിജെപി നടത്തിയത് എതിരാളികൾ സ്വപ്നത്തിൽ പോലും കാണാത്ത നീക്കം

രാജസ്ഥാനിലും അപ്രതീക്ഷിത നീക്കം നടത്തി ബിജെപി ദേശീയ നേതൃത്വം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏവരും സാധ്യത കൽപ്പിച്ചിരുന്ന മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയെയും പിന്തള്ളി ഭജൻലാൽ ശർമയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. ബ്രാഹ്മണ വിഭാഗത്തിൽ നിന്നുള്ള ബിജെപി നേതാവാണ് ഭജൻലാൽ ശർമ. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനായി എംഎൽഎമാർ ജയ്പുരിൽ നിയമസഭാ കക്ഷിയോഗം ചേർന്നിരുന്നു. നിരീക്ഷകനായ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, സഹ നിരീക്ഷകരായ സരോജ് പാണ്ഡെ, വിനോദ് താവ്‌ഡെ എന്നിവരും പങ്കെടുത്തു. നേതാക്കൾ ഓരോ എംഎൽഎമാരുമായും ചർച്ച നടത്തിയാണ് ഭജൻലാൽ ശർമയിലേക്ക് എത്തിയത്. ദിയാ കുമാരിയും പ്രേംചന്ദ് ബൈർവയും ഉപമുഖ്യമന്ത്രിമാരും വാസുദേവ് ​​ദേവ്‌നാനി നിയമസഭാ സ്പീക്കറുമാകും.

ആരാണ് ഭജൻ ലാൽ ശർമ്മ?

ബ്രാഹ്മണഭൂരിപക്ഷ മണ്ഡലമായ സാംഗനേറിൽ നിന്നുള്ള എംഎൽഎയാണ് ഭജൻ ലാൽ ശർമ്മ. ബ്രാഹ്മണനായ അദ്ദേഹം നാല് തവണ ഭാരതീയ ജനതാ പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഭരത്പൂർ സ്വദേശിയാണെങ്കിലും സാംഗനേറിൽ നിന്ന് ജനവിധി തേടാനാണ് അദ്ദേഹത്തോട് പാർട്ടി ആവശ്യപ്പെട്ടത്. പാർട്ടി തന്നിൽ അർപ്പിച്ച വിശ്വാസം കാത്ത് സൂക്ഷിച്ച അദ്ദേഹം തന്റെ മുഖ്യ എതിരാളിയായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ (INC) സ്ഥാനാർത്ഥി പുഷ്പേന്ദ്ര ഭരദ്വാജിനെ 48,081 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്. രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ (ആർഎസ്എസ്) വിദ്യാർത്ഥി വിഭാഗമായ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിലൂടെയാണ് (എബിവിപി) രാഷ്ട്രീയ രംഗത്തേക്ക് കടന്നു വരുന്നത്.

സവർണ്ണ ബ്രാഹ്മണ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മ, രാജ്പൂർ ഉപമുഖ്യമന്ത്രി ദിയ കുമാർ, പട്ടികജാതി പശ്ചാത്തലത്തിൽ നിന്നുള്ള ബിർവ , ഇതിലൂടെ എല്ലാ വിഭാഗങ്ങൾക്കും മന്ത്രിസഭയിൽ പരിഗണന നൽകുവാൻ ബിജെപി ദേശീയ നേതൃത്വത്തിനായി

Related Articles

Latest Articles