Saturday, October 17, 2026

അയോദ്ധ്യ രാമക്ഷേത്രത്തിലെ പുരോഹിതന്റെ മോർഫ് ചെയ്ത അശ്ലീലചിത്രങ്ങൾ പ്രചരിപ്പിച്ചു!കോൺഗ്രസ് നേതാവ് ഹിതേന്ദ്ര പിതാഡിയ അറസ്റ്റിൽ

അഹമ്മദാബാദ്: അയോദ്ധ്യ രാമക്ഷേത്രത്തിലെ മുഖ്യ പുരോഹിതനായി തെരഞ്ഞെടുത്ത മോഹിത് പാണ്ഡെയുടെ മോർഫ് ചെയ്ത അശ്ലീലചിത്രങ്ങൾ സമൂഹ മാദ്ധ്യമത്തിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ കോൺഗ്രസ് നേതാവ് ഹിതേന്ദ്ര പിതാഡിയയെ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തു.

അയോദ്ധ്യയെയും പുരോഹിതനെയും അപകീർത്തിപ്പെടുത്തുകയായിരുന്നു പ്രതിയുടെ പ്രധാന ലക്ഷ്യം. രാമക്ഷേത്രത്തിലെ പ്രധാന പുരോഹിതന്റെ പ്രതിച്ഛായ മോശമാക്കാനായിരുന്നു പിതാഡിയ വ്യാജ ചിത്രം പ്രചരിപ്പിച്ചത്.

പുരോഹിതന്റെ ചിത്രങ്ങളുള്ള ഇയാളുടെ അക്കൗണ്ടിന്റെ സ്‌ക്രീൻ ഷോട്ടിനൊപ്പം ഇയാളുടെ പേരും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കോൺഗ്രസ് നേതാവിനെതിരെ കർശന നടപടി വേണമെന്ന് സമൂഹ മാദ്ധ്യമത്തിലടക്കം ആവശ്യമുയർന്നു. പ്രതി തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയായിരുന്നു ‘ഇയാളാണോ അയോദ്ധ്യ രാമക്ഷേത്രത്തിലെ പൂജാരിയാകുന്നത്’ എന്ന അടിക്കുറിപ്പോടെ മോർഫ് ചെയ്ത അശ്ലീല ഫോട്ടോകൾ പോസ്റ്റ് ചെയ്തത്. വൻ വിമർശനം ഉയർന്നതോടെ ഇയാൾ പോസ്റ്റ് ഡിലീറ്റ് ചെയ്തു. ഐപിസി 469, 509, ഐപിസി 295എ, ഐടി ആക്റ്റ് എന്നിവ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

Related Articles

Latest Articles