Thursday, May 2, 2024
spot_img

ശബരിമല ! വെർച്വൽബുക്കിങ്ങും സ്‌പോട്ട്ബുക്കിങ്ങും ഇല്ലാതെ ആരേയും കടത്തിവിടരുത് !കർശന നിർദേശവുമായി ഹൈക്കോടതി

ശബരിമലയില്‍ തീര്‍ത്ഥാടകരുടെ തിരക്ക് നിയന്ത്രണാതീതമായി തുടരുന്ന പശ്ചാത്തലത്തിൽ അടിയന്തിര ഇടപെടൽ നടത്തി ഹൈക്കോടതി. വെര്‍ച്വല്‍ബുക്കിങ്ങോ സ്‌പോട്ട്ബുക്കിങ്ങോ ഇല്ലാതെ ആരേയും കടത്തിവിടരുന്നെന്ന് കോടതി നിർദേശിച്ചു .ശബരിമലയിൽ ഭക്തരെ സഹായിക്കുന്നതിനായി സമീപത്തെ കോളേജുകളിലെ എന്‍എസ്എസ് എന്‍സിസി കേഡറ്റുകളുടെ സഹായം ദേവസ്വംബോര്‍ഡിന് തേടാമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള കാനനപാതയില്‍ ശുചിത്വമുറപ്പാക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം തിരക്ക് മൂലം ശബരിമല ദർശിക്കാനാകാതെ തീർത്ഥാടകർ പന്തളത്ത് നിന്നും മടങ്ങുന്നുവെന്ന റിപ്പോർട്ടുകളും ഇന്ന് പുറത്ത് വന്നു. പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിലെത്തി നെയ്യഭിഷേകം നടത്തി മാലയൂരിയാണ് തീർത്ഥാടകർ മടങ്ങുന്നത്. കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നുള്ള തീർത്ഥാടകരാണ് ഇങ്ങനെ മടങ്ങി പോകുന്നവരിൽ ഭൂരിഭാഗവും. ഇന്ന് ഉച്ചയ്ക്ക് ശേഷംതിരക്കിന് നേരിയ കുറവ് വന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ

Related Articles

Latest Articles