Monday, April 29, 2024
spot_img

ആര് ഫൈനലിൽ കയറും ! ഐഎസ്എല്ലിൽ ഫൈനല്‍ ലക്ഷ്യമിട്ട് എടികെ മോഹന്‍ ബഗാന്‍, ഹൈദരാബാദ് എഫ്‌സി മത്സരം ഇന്ന്

കൊല്‍ക്കത്ത : ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലില്‍ ബെംഗളൂരു എഫ് സിയെ ഫൈനലിൽ ആര് നേരിടുമെന്ന് ഇന്നറിയാം. ഫൈനൽ ലക്ഷ്യമിട്ട് എടികെ മോഹന്‍ ബഗാനും ഹൈദരാബാദ് എഫ് സിയും ഇന്ന് കളത്തിൽ. ഹൈദരാബാദ് എഫ് സിയാണ് നിലവിലെ ചാംപ്യന്മാർ. കിരീടം നിലനിര്‍ത്താന്‍ വേണ്ടിയാണ് ഹൈദരാബാദിന്റെ പോരാട്ടം.

കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിൽ 7 :30 നാണ് മത്സരം ആരംഭിക്കുക. ലീഗ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇരുടീമും ഹോം ഗ്രൗണ്ടില്‍ ജയിച്ചിരുന്നു. എടികെ ബഗാനും ഹൈദരാബാദും ആകെ ഒന്‍പത് കളിയില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. എടികെ ബഗാന്‍ മൂന്നിലും ഹൈദരാബാദ് രണ്ട് കളിയും ജയിച്ചു. നാല് കളി സമനിലയില്‍. ഇരു ടീമുകളുടെയും ജീവൻ മരണ പോരാട്ടം ഇന്ന് കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിൽ കാണാനാവും

Related Articles

Latest Articles