Wednesday, December 31, 2025

വീണ്ടും കാട്ടുപന്നി ആക്രമണം; വനവാസി യുവാവിന് ഗുരുതര പരിക്ക്

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും കാട്ടുപന്നി ആക്രമണം. വനവാസി യുവാവിനെയാണ് കാട്ടുപന്നി ആക്രമിച്ചത്. ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്കേറ്റു. യുവാവിന്റെ കൈഞരമ്പ് മുറിഞ്ഞു പോയി. അഗളി താഴെ ഊരിലെ രാമുവിന് നേരെയാണ് ആക്രമണമുണ്ടായത്.

ഇയാൾ തോട്ടിൽ മീൻ പിടിക്കനായി പോയപ്പോൾ പ്രതീക്ഷിക്കാതെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു.

യുവാവിന്റെ കൈയ്‌ക്കാണ് പരിക്കേറ്റത്. കൈയിലെ ഞരമ്പ് മുറിഞ്ഞതിനാൽ ശസ്ത്രക്രിയക്കായി കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Related Articles

Latest Articles