പാലക്കാട്: കാട്ടാനയുടെ ആക്രമണത്തില്‍ അട്ടപ്പാടിയിൽ ആദിവാസി വൃദ്ധന്‍ കൊല്ലപ്പെട്ടു . പുതൂര്‍ മുള്ളി സ്വദേശി നഞ്ചനാണ് മരിച്ചത്. വനാതിര്‍ത്തിയിൽ തന്റെ ആടിനായി പുല്ല് ശേഖരിച്ചുകൊണ്ടിരിക്കെ കുതിച്ചെത്തിയ കാട്ടാന നഞ്ചനെ ആക്രമിക്കുകയായിരുന്നു.
നഞ്ചന്‍റെ ഇടതുവശത്തെ പത്ത് വാരിയെല്ലുകള്‍ പൊട്ടിയ നിലയിലാണ് എന്നാണ് ഡോക്ടർമാർ അറിയിച്ചത്. ഇയാളുടെ നെഞ്ചിൽ ആന ചവിട്ടുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. ആനയുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് വൃദ്ധനെ കണ്ടെത്തിയത്. ആനയെ നാട്ടുകാർ കാട്ടിലേക്ക് ഓടിച്ചുവിട്ടു.

