Wednesday, May 22, 2024
spot_img

ഷോളയൂരിൽ കാട്ടാന ചരിഞ്ഞു; ജഡം കണ്ടെത്തിയത് വൈദ്യുത വേലിക്കടുത്ത്

അട്ടപ്പാടി: ഷോളയൂരിൽ കാട്ടാന ചരിഞ്ഞു. ഷോളയൂർ വരകംപാടിയിൽ വെച്ചപ്പതി റോഡരികിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. വൈദ്യുത വേലിയോടു ചേർന്നാണു ജഡം കണ്ടെത്തിയത്.

വൈദ്യുതാഘാതമേറ്റതാണോ മരണകാരണമെന്ന് പോസ്റ്റ്മോർട്ടം നടപടികൾക്ക് പിന്നാലെ മാത്രമേ വ്യക്തമാകു. ഷോളയൂർ പോലീസ് സ്റ്റേഷനിൽ നിന്ന് അഞ്ച് കിലോമീറ്റർ ദൂരെയാണ് ജഡം കണ്ടെത്തിയത്. വനപാലകർ സംഭവ സ്ഥലത്തേക്ക് എത്തുന്നതേയുള്ളു.

Related Articles

Latest Articles