Wednesday, May 1, 2024
spot_img

സഹോദരനെ സ്കൂട്ടറിന്റെ പുറകിൽ കെട്ടിയിട്ട് വലിച്ചിഴച്ചു; വീഡിയോ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്

ജയ്പൂർ: സഹോദരനെ സ്കൂട്ടറിന്റെ പുറകിൽ കെട്ടിയിട്ട് വലിച്ചിഴച്ച യുവാവ് അറസ്റ്റിൽ. രാജസ്ഥാനിലെ നഗൗരിലാണ് കൊടും ക്രൂരത. ഹൻസ്‍രാജ് മേഘ്‍വാൾ (35) ആണ് പിടിയിലായത്. സഹോദരനായ മനോഹർ മേഘ്‍വാളിനെയാണ് (45) സ്കൂട്ടറിന്റെ പുറകിൽ കെട്ടിയിട്ട് വലിച്ചിഴച്ചത്.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ പോലീസ് സ്വമേധയാ കേസെടുക്കുകയും യുവാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഹൻസ്‍രാജ് സ്ഥിരം മദ്യപാനിയും സഹോദരനുമായി നിരന്തരം സംഘർഷത്തിൽ ഏർപ്പെട്ടിരുന്നതായും പ്രാഥമിക അന്വേഷണത്തിൽ പോലീസ് കണ്ടെത്തി.

Related Articles

Latest Articles