Sunday, May 19, 2024
spot_img

വിമാനത്തിൽ പൂച്ചയ്ക്കു മുലയൂട്ടി യുവതി; പിന്നെ സംഭവിച്ചത്

വിമാനത്തിലിരുന്ന് പൂച്ചയ്ക്ക് (CAT) മുലയൂട്ടി യുവതി. ന്യൂയോര്‍ക്കിലെ സിറാക്കൂസില്‍ നിന്ന് ജോര്‍ജിയയിലെ അറ്റ്‌ലാന്റയിലേക്കുള്ള യാത്രയ്ക്കിടെ ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനത്തിലാണ് യാത്രക്കാരിയായ യുവതി പൂച്ചയെ മുലയൂട്ടിയത്. പൂച്ചയെ കൂട്ടിലിടാന്‍ യുവതിയോടു ഫ്ലൈറ്റ് ജീവനക്കാർ പറഞ്ഞെങ്കിലും അനുസരിക്കാൻ അവർ തയ്യാറായില്ല.

’13A എന്ന സീറ്റില്‍ ഒരാള്‍ പൂച്ചയ്ക്ക് മുലയൂട്ടുന്നു. ഫ്‌ലൈറ്റ് അധികൃതര്‍ പറഞ്ഞിട്ടും പൂച്ചയെ സുരക്ഷിതമായി വയ്ക്കുന്നില്ല’ എയര്‍ക്രാഫ്റ്റ് ഇങ്ങനെ വിളിച്ച് പറഞ്ഞപ്പോഴാണ് സംഭവം കൂടുതല്‍ ഗൗരവത്തോടെ യുവതി തിരിച്ചറിഞ്ഞത്. കാഴ്ചയില്‍ ചെറിയ പ്രായമേ പൂച്ചയ്ക്കുള്ളു. അവരുടെ വസ്ത്രത്തിനുള്ളിലിരുന്ന് പൂച്ചയ്ക്ക് ശ്വാസം കിട്ടാത്ത അവസ്ഥയായിരുന്നു. അതേസമയം, വിമാനത്തില്‍ മുലയൂട്ടുന്നതില്‍ കുഴപ്പമില്ലെന്നും അത് ശ്രദ്ധിച്ചായിരിക്കണമെന്ന് എയര്‍ലൈന്‍സ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

കാബിന്‍ ക്രൂ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്‌ വിമാനം അറ്റ്‌ലാന്‍ഡയില്‍ ലാന്‍ഡ് ചെയ്തപ്പോള്‍ പോലീസ് യുവതിയെ അറസ്റ്റ് ചെയ്തതായാണ് വിവരം. സംഭവത്തിൽ സംഭവത്തെക്കുറിച്ച്‌ ഡെല്‍റ്റ എയര്‍ലൈന്‍സ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Related Articles

Latest Articles