Sunday, September 20, 2026

ഗേറ്റ് തുറക്കാൻ വൈകി; സെക്യൂരിറ്റി ​ഗാർഡിനെ നിർത്താതെ തല്ലി സ്ത്രീ; വൈറലായി സിസിടിവി ദൃശ്യങ്ങൾ

നോയിഡ: നോയിഡയിൽ കെട്ടിടത്തിലെ സെക്യൂരിറ്റി ​ഗാർഡിനെ ഒരു സ്ത്രീ നിരവധി തവണ തല്ലുന്ന വീഡിയോ വൈറൽ. പിന്നാലെ സ്ത്രീക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ രോഷം ഉയർന്നു വന്നു.

വൈറലാവുന്ന വീഡിയോ ഒരു സിസിടിവി ഫൂട്ടേജാണ്. ചെറിയ ഒരു തർക്കത്തിന് ശേഷം സെക്യൂരിറ്റി ജീവനക്കാരനെതിരെ ആ സ്ത്രീ കൈ ഉയർത്തുകയും അദ്ദേഹത്തെ തല്ലുകയുമാണ്. കുറച്ച് നേരം നിന്ന ശേഷം സ്ത്രീ വീണ്ടും സെക്യൂരിറ്റി ​ഗാർഡിനെ തല്ലുന്നു. അതേസമയം, കെട്ടിടത്തിലെ മറ്റ് രണ്ട് സുരക്ഷാ ഗാർഡുകൾ സംഭവത്തിന് സാക്ഷ്യം വഹിക്കുന്നതും സംഭവം ക്യാമറയിൽ പകർത്തുന്നതും കാണാം.

നിഖിൽ ചൗധരി എന്നയാളാണ് വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. “ഗേറ്റ് തുറക്കാൻ വൈകിയതിന് നോയിഡ സെക്ടർ 121 -ലെ ക്ലിയോ കൗണ്ടി സൊസൈറ്റിയിൽ ഒരു സ്ത്രീ സെക്യൂരിറ്റി ഗാർഡിനെ അടിച്ചു, അവർ ഒരു പ്രൊഫസറാണ്” എന്ന് അദ്ദേഹം വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകി. വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ നിരവധിപ്പേർ ഇതേ കുറിച്ച് കമന്റുകളിട്ടു. പലരും സംഭവത്തിന്റെ ​ഗൗരവത്തെ കുറിച്ച് സൂചിപ്പിച്ചു.

Related Articles

Latest Articles