Tuesday, May 21, 2024
spot_img

സ്ത്രീകൾ പ്രസവിച്ചാൽ മതി…മന്ത്രി ആകാനൊന്നും നോക്കേണ്ട; വനിതാനയം വ്യകതമാക്കി താലിബാൻ വക്താവ്

അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണത്തിനു കീഴിൽ സ്ത്രീകളെ ഉൾപ്പെടുത്താനുള്ള എല്ലാ സാധ്യതകളും റദ്ദാക്കി സംഘടനയുടെ വക്താവ് സെയ്ദ് സെക്രുള്ള ഹാഷിമി. സ്ത്രീകൾ പ്രസവിക്കുന്നതിൽ സ്വയം പരിമിതപ്പെടുത്തണമെന്നും ഹാഷിമി പറഞ്ഞു.

താലിബാൻ സർക്കാർ രൂപീകരിച്ച ഈ കടുത്ത തീരുമാനത്തിൽ പ്രകോപിതരായ, അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾ, അവരുടെ ജീവൻ പണയപ്പെടുത്തി, ഇതിനെതിരെ പ്രതിഷേധിക്കാൻ തെരുവിലിറങ്ങി.

“ഒരു സ്ത്രീയ്ക്കും മന്ത്രിയാകാൻ കഴിയില്ല, നിങ്ങൾ അവളുടെ കഴുത്തിൽ എന്തെങ്കിലും വെച്ചതുപോലെയാണ് അത്. അവൾക്ക് അത് വഹിക്കാൻ കഴിയില്ല. ഇങ്ങനെയായിരുന്നു അഫ്ഗാനിലെ ജനരോഷത്തോട് പ്രതികരിച്ചുകൊണ്ട് താലിബാൻ വക്താവ് സെയ്ദ് സെക്രുള്ള ഹാഷിമി, ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ഒരു സ്ത്രീ മന്ത്രിസഭയിൽ ഉണ്ടായിരിക്കേണ്ട ആവശ്യമില്ലെന്നും സ്ത്രീകൾ “പ്രസവിക്കണം” എന്നും ഹാഷിമി പറഞ്ഞു. “വനിതാ പ്രതിഷേധക്കാർക്ക് അഫ്ഗാനിസ്ഥാനിലെ എല്ലാ സ്ത്രീകളെയും പ്രതിനിധീകരിക്കാൻ കഴിയില്ല,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

താലിബാൻ ഭരണം ഓഗസ്റ്റിൽ രാജ്യത്ത് തിരിച്ചെത്തിയതുമുതൽ പൗരാവകാശത്തിന്റെ കാര്യത്തിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി നേടിയ നേട്ടങ്ങളെല്ലാം നഷ്ടപ്പെടുമെന്ന ഭയത്തിൽ അഫ്ഗാൻ സ്ത്രീകൾ വിറങ്ങലിച്ചു നിൽക്കുകയാണ്. സ്ത്രീകളുടെ അവകാശങ്ങൾ മാനിക്കുമെന്ന് താലിബാൻ പ്രതിജ്ഞ ചെയ്തപ്പോൾ, ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുമെന്ന് അവർ കരുതിയില്ല. സ്ത്രീകൾക്കെതിരെ കടുത്ത ക്രൂരത ഇപ്പോഴും അവർ തുടരുകയാണ്.

മുൻപ് അവർ അവസാനമായി അഫ്ഗാനിസ്ഥാൻ ഭരിച്ചപ്പോൾ, സ്ത്രീകൾക്ക് ജോലി ചെയ്യാനോ പെൺകുട്ടികൾക്ക് സ്കൂളിൽ പോകാനോ അനുവാദമുണ്ടായിരുന്നില്ല. സ്ത്രീകൾക്ക് അവരുടെ വീട്ടിൽ നിന്ന് പുറത്തിറങ്ങണമെങ്കിൽ മുഖം മറയ്ക്കുകയും ഒരു പുരുഷ ബന്ധുവിനെ കൂടെ കൂട്ടുകയും വേണമായിരുന്നു.

റിപ്പോർട്ടുകൾ പ്രകാരം, കാബൂളിലെ അഫ്ഗാനിസ്ഥാന്റെ പുതിയ ഇടക്കാല സർക്കാരിനെതിരെ പ്രതിഷേധിച്ച അഫ്ഗാൻ സ്ത്രീകളെ ബുധനാഴ്ച താലിബാൻ ആട്ടിയോടിച്ചു. വിയോജിപ്പുകൾക്കെതിരായ പോരാട്ടത്തിൽ താലിബാൻ വനിതാ പ്രതിഷേധക്കാർക്ക് നേരെ ചാട്ടയും വടിയും പ്രയോഗിച്ചു അവരെ ഉപദ്രവിക്കുകയും ചെയ്തു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles