Tuesday, April 30, 2024
spot_img

‘ആയിഷ’ ആകാൻ മഞ്ജു വാര്യർ: ആദ്യത്തെ മലയാള- അറബിക് ചിത്രം; പോസ്റ്റർ പുറത്ത് വിട്ട് നടി

തന്റെ പിറന്നാൾ ദിനത്തിൽ പുതിയ ചിത്രം പ്രഖ്യാപിച്ച് നടി മഞ്ജു വാര്യർ. ആയിഷ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണ് നടി പങ്കുവെച്ചിരിക്കുന്നത്. മലയാള സിനിമയിലെ ആദ്യത്തെ മലയാള-അറബിക് ചിത്രം എന്ന പ്രത്യേകതയോടെയാണ് സിനിമ പുറത്തെത്തുന്നത്. നവാഗതനായ ആമിർ പള്ളിക്കൽ ആണ് ആയിഷ സംവിധാനം ചെയ്യുന്നത്.

“നിങ്ങൾക്ക് മുമ്പിൽ ആയിഷയെ അവതരിപ്പിക്കുന്നു. മലയാളം- അറബി ഭാഷയില്‍ ഇറങ്ങുന്ന ആദ്യത്തെ കൊമേഷ്യല്‍ ചിത്രമായിരിക്കും ഇത്. ആമിറിനും സക്കറിയയ്ക്കുമൊപ്പമുള്ള മനോഹരമായ യാത്രയ്ക്കായി കാത്തിരിക്കുന്നു”- ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ച് മഞ്ജു കുറിച്ചു. ചിത്രം നിർമിക്കുന്നത് സംവിധായകൻ സക്കറിയയാണ്. രചന ആഷിഫ് കക്കോടി.

2022 ജനുവരിയിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇന്തോ-അറബിക് പശ്ചാത്തലത്തിലൊരുങ്ങുന്ന, ഈ കുടുംബ ചിത്രം പൂർണമായും ഗൾഫിലാണ് ചിത്രീകരിക്കുന്നത്. മലയാളത്തിനും അറബിക്കും പുറമെ ഇംഗ്ലിഷിലും ഏതാനും ഇതര ഇന്ത്യൻ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. സംഗീതം എം. ജയചന്ദ്രൻ, സഹ നിർമാണം-ഷംസുദ്ധീൻ എം.ടി., ഹാരിസ് ദേശം, പി.ബി അനീഷ്, സക്കറിയ വാവാട്. ഛായാഗ്രഹണം വിഷ്ണു ശർമ നിർവഹിക്കുന്നു. എഡിറ്റർ-അപ്പു എൻ. ഭട്ടതിരി, ജനുവരിയിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

Related Articles

Latest Articles