Sunday, May 5, 2024
spot_img

കംബൈൻഡ് സ്റ്റഡിക്കായി ഫ്ലാറ്റിലെത്തി; നേരം വെളുക്കുവോളം പാർട്ടി; പുലർച്ചെ പന്ത്രണ്ടാം നിലയിൽ നിന്ന് താഴേക്ക് ചാടിയതോ, വീണതോ, തള്ളിയിട്ടതോ? യുവഡോക്ടർ ഷദ റഹ്മാന്റെ മരണത്തിൽ ദുരൂഹതയേറുന്നു

കോഴിക്കോട് : ഫ്‌ളാറ്റില്‍ നിന്ന് വീണ് വനിതാ ഡോക്ടറെ മരിച്ചനിലയിൽ കണ്ടെത്തി.മാഹി സ്വദേശി ഷദ റഹ്മാന്‍ ആണ് മരിച്ചത്.ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് ഷദയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഫ്ലാറ്റിൽ എന്തോ പരിപാടി നടക്കുന്നുണ്ടായിരുന്നെന്നും ഡോക്ടർ അവിടെ അതിഥിയായി വന്നതായിരുന്നുവെന്നും ഫ്ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരൻ പോലീസിനോട് പറഞ്ഞു.വെള്ളയില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

Related Articles

Latest Articles