Friday, April 26, 2024
spot_img

സ്വപ്നയെ താൻ ഭീഷണിപ്പെടുത്തിയിട്ടില്ല, പറഞ്ഞ ആരോപണങ്ങളെല്ലാം കള്ളം, സ്വപ്‌നയ്‌ക്കെതിരെ ഡിജിപിക്ക് പരാതി നൽകി വിജേഷ് പിള്ള

കൊച്ചി : ഇന്നലെ ഫെയ്‌സ്‌ബുക്ക്‌ ലൈവിലൂടെ സ്വപ്ന സുരേഷ് പറഞ്ഞ പുതിയ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ സ്വപ്‌ന സുരേഷിനെതിരെ ഡിജിപിക്ക് പരാതി നൽകി വിജേഷ് പിള്ള. ഇ-മെയിൽ വഴിയാണ് വിജേഷ് പിള്ള പരാതി നൽകിയത്. സ്വര്‍ണക്കടത്തുകേസിലെ പ്രതിയായ സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾ നിഷേധിക്കുകയായിരുന്നു വിജേഷ് പിള്ള. സ്വപ്നയെ കണ്ടതും സംസാരിച്ചതും വെബ് സീരിസുമായി ബന്ധപെട്ടകാര്യങ്ങളാണെന്ന് അദ്ദേഹം വ്യക്തമാക്കി. 30 കോടി വാഗ്ദാനം ചെയ്തെങ്കിൽ തെളിവ് പുറത്തുവിടട്ടെയെന്നും വിജേഷ് വെല്ലുവിളിച്ചു.

വെബ് സീരീസുമായി ബന്ധപ്പെട്ട ചർച്ചയ്ക്കാണ് സ്വപ്നയെ കണ്ടത്. സ്വപ്നയെ താൻ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ബിസിനസ് ഇടപാട് മാത്രമാണ് സ്വപ്നയുമായി സംസാരിച്ചതെന്നുമാണ് വിജേഷ് പിള്ള പറഞ്ഞത്. 30 കോടി തരാമെന്നല്ല, വെബ് സീരിസിന്റെ 30% ലാഭവിഹിതം നൽകാമെന്നാണ് പറഞ്ഞത്. സ്വപ്‌ന സുരേഷ് ആരോപിച്ചത് പോലെ എം വി ഗോവിന്ദനെ നേരിട്ട് പരിചയമില്ലെന്നും അദ്ദേഹം തൻറെ നാട്ടുകാരനാണെന്ന് സംസാരത്തിനിടെ പറഞ്ഞിരുന്നുവെന്നും വിജേഷ് പിള്ള വ്യക്തമാക്കി. തന്നെ ഇ ഡി നോട്ടിസ് നൽകി വിളിപ്പിച്ചിരുന്നുവെന്നും ഇ ഡി ഓഫീസിൽ നേരിട്ട് ഹാജരായെന്നും വിജേഷ് പിള്ള അറിയിച്ചു.

Related Articles

Latest Articles