Sunday, January 11, 2026

പേരൂര്‍ക്കടയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; കഴുത്തില്‍ ആഴത്തില്‍ മുറിവ്; കൊലപാതകമെന്ന് സംശയം

തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. നെടുമങ്ങാട് വാണ്ട സ്വദേശിനി വിനീത (38)യെയാണ് ഇന്നുച്ചയ്ക്ക് മരിച്ച നിലയില്‍ കണ്ടെത്തിയത്. മോഷണ ശ്രമത്തിനിടെയുണ്ടായ കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

വിനിതയുടെ മരണം കൊലപാതകമാണ് എന്ന സംശയത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വിനിതയുടെ കഴുത്തില്‍ കണ്ട മുറിവാണ് കൊലപാതകമാണോ എന്ന സംശയം ഉയരാന്‍ ഇടയാക്കിയത്. കുറവന്‍കോണത്ത് ചെടിവില്‍പ്പനശാലയിലെ ജീവനക്കാരിയാണ് വിനീത.

Related Articles

Latest Articles