വര്‍ക്കലയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് യുവതിയെ തള്ളിയിട്ടു. തിരുവനന്തപുരം ഭാഗത്തേക്ക് പോയ കേരള എക്‌സ്പ്രസിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍നിന്നാണ് യുവതിയെ തള്ളിയിട്ടത്. യുവതി തിരുവനന്തപുരം സ്വദേശിയാണ്.വര്‍ക്കല അയന്തി പാലത്തിന്റെ ഭാഗത്ത് വച്ച് യുവതിയെ പുറത്തേക്ക് തള്ളി ഇടുകയായിരുന്നു. മദ്യപിച്ച് കമ്പാര്‍ട്ട്‌മെന്റില്‍ കയറിയ ആളാണ് പ്രശ്‌നമുണ്ടാക്കിയത്.പനിച്ചുമൂട് സ്വദേശി സുരേഷ് കുമാറാണ് അറസ്റ്റിലായത്.
പ്രതിയെ പിന്നീട് കൊച്ചുവേളിയില്‍ വച്ച് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. ആന്തരിക രക്തസ്രാവമുണ്ടായ യുവതിയെ അതീവ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സുരേഷ്‌കുമാർ യുവതിയെ ചവിട്ടി പുറത്തേക്ക് തള്ളിയിടുകയായിരുന്നുവെന്ന് ദൃസാക്ഷിയായ പെൺകുട്ടി പറഞ്ഞു

