Friday, October 2, 2026

പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച് ഒളിച്ചോടി; കൊല്ലത്ത് യുവതിയും കാമുകനും അറസ്റ്റിൽ

കൊല്ലം: കൊല്ലത്ത് മൂന്നുവയസുള്ള മകളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയേയും കാമുകനേയും അറസ്റ്റ് ചെയ്ത് പോലീസ്.കൊല്ലം പരവൂര്‍ വില്ലേജില്‍ കുറുമണ്ടല്‍ പുക്കുളം സുനാമി ഫ്‌ളാറ്റ് റിന്‍ഷിദ മന്‍സിലില്‍ റിന്‍ഷിദ (23) ഇവരുടെ കാമുകനും അയല്‍വാസിയുമായ പുക്കുളം സുനാമി കോളനി ഫ്‌ളാറ്റ് എസ്. എസ് മന്‍സിലില്‍ ഷബീര്‍ (23), എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. റിന്‍ഷിദയുടെ ഭര്‍ത്താവ് വിദേശത്താണ്.

കഴിഞ്ഞ 17ന് രാത്രി റിന്‍ഷിദ മൂന്ന് വയസുളള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച് വീട്ടില്‍ നിന്നും ഇറങ്ങി പോകുകയായിരുന്നു.തുടർന്ന് യുവതിയുടെ മാതാവിന്റെ പരാതിയില്‍ ഇവരെ കാണാതായതിന് പോലീസ് കേസെടുത്തു. പിന്നീട് ഇരുവരേയും വര്‍ക്കലയില്‍ നിന്ന് പിടികൂടുകയായിരുന്നു പോലീസ്. അതേസമയം ഇരുവര്‍ക്കുമെതിരെ കുട്ടികളെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലേയും ജുവനൈല്‍ ജസ്റ്റിസ് ആക്ടിലേയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് നടപടി സ്വീകരിച്ചത്.കൂടാതെ 7വര്‍ഷം ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഷബീറിനെ കൊല്ലം ജില്ലാ ജയിലിലും, റിന്‍ഷിദയെ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലും റിമാന്‍ഡ് ചെയ്തു

Related Articles

Latest Articles