Friday, May 3, 2024
spot_img

പെണ്‍കുട്ടികള്‍ക്ക് ഇന്ത്യന്‍ നാഷണൽ ഡിഫൻസ് അക്കാദമിയിൽ പ്രവേശനം നൽകും: കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ദില്ലി: നാഷണൽ ഡിഫൻസ് അക്കാദമിയിൽ പെൺകുട്ടികളെ പ്രവേശിപ്പിക്കുമെന്ന് ക്രേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു. വനിതകള്‍ക്ക് ഇന്ത്യന്‍ സേനയില്‍ സ്ഥിരം കമ്മീഷന്‍ നല്കുമെന്നും കോടതിയിൽ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. എന്നാൽ, ഇതിനായി സാവകാശവും സർക്കാർ ആവിശ്യപെട്ടിട്ടുണ്ട്. ഈ വിഷയത്തിൽ സെപ്തംബര്‍ 20 -നകം മറുപടി ഫയല്‍ ചെയ്യാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു.

അതേസമയം സേന എന്‍.ഡി.എയില്‍ വനിതകളെ എടുക്കാന്‍ സമ്മതം അറിയിച്ചതില്‍ ഞങ്ങള്‍ വളരെയധികം സന്തുഷ്ടരാണെന്ന് സർക്കാർ പറഞ്ഞു. മാത്രമല്ല ഒറ്റ ദിവസം കൊണ്ട് മാറ്റം കൊണ്ടുവരാന്‍ സാധിക്കുകയില്ലെന്ന് എല്ലാവര്‍ക്കുമറിയാമെന്നും, സമയബന്ധിതമായി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉചിതമായ നടപടികള്‍ കൈക്കൊള്ളുമെന്നും കേന്ദ്രം പറഞ്ഞു. എന്‍.ഡി.എയുടെ നാവിക അക്കാദമി പരീക്ഷയില്‍കൂടി വനിതകളെ ഉള്‍പ്പെടുത്താനുള്ള തീരുമാനവും സുപ്രീംകോടതിയെ കേന്ദ്രസര്‍ക്കാര്‍ അറിയിക്കുകയും ചെയിതിട്ടുണ്ട്.

Related Articles

Latest Articles