Sunday, May 5, 2024
spot_img

റഷ്യൻ യുവതി പീഡനത്തിനിരയായ സംഭവം; യുവതിക്ക് നിയമസഹായം വനിതാ കമ്മിഷനൊരുക്കുമെന്ന് ചെയര്‍പേഴ്‌സണ്‍

കോഴിക്കോട്: കൂരാച്ചുണ്ടില്‍ റഷ്യന്‍ യുവതിയെ കൂടെ താമസിപ്പിച്ച് പീഡിപ്പിച്ച കേസില്‍ റഷ്യന്‍ യുവതിക്ക് വേണ്ട നിയമസഹായം വനിതാ കമ്മിഷന്‍ ഒരുക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവി വ്യക്തമാക്കി .

യുവതിക്ക് റഷ്യന്‍ ഭാഷ മാത്രമേ അറിയൂ എന്നതിനാൽ യുവതിയുടെ മൊഴി രേഖപ്പെടുത്തുന്നതിനായി കോഴിക്കോട് സ്വദേശിനിയായ ദ്വിഭാഷിയുടെ സേവനവും വനിതാ കമ്മിഷന്‍ ലഭ്യമാക്കിയിട്ടുണ്ട്. സംഭവത്തിൽ വനിതാ കമ്മിഷന്‍ നേരത്തെതന്നെ സ്വമേധയാ കേസ് എടുക്കുകയും കോഴിക്കോട് റൂറല്‍ എസ്.പിയോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു.

അതെസമയം പ്രതി ആഖിലിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് . ഇയാളുടെ വീട്ടിൽ നിന്ന് രക്ഷപ്പെടാൻ വീടിന്റെ ഒന്നാം നിലയിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിക്കവേ കാലിന് പരിക്കേറ്റതിനെ തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന റഷ്യൻ യുവതിക്ക് ഡിസ്ചാര്‍ജ് ചെയ്ത ശേഷം സുരക്ഷയോടുകൂടിയ താമസസൗകര്യം ഏര്‍പ്പാട് ചെയ്യണമെന്നും അന്വേഷണം പെട്ടെന്ന് പൂര്‍ത്തിയാക്കി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും കമ്മിഷന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Related Articles

Latest Articles