Monday, May 6, 2024
spot_img

പുതുചരിത്രം കുറിച്ച് ഇന്ത്യൻ പെൺകൊടികൾ !വനിതകളുടെ ജൂനിയർ ഏഷ്യാകപ്പ് ഹോക്കി കിരീടം ഇന്ത്യക്ക്; തോൽപ്പിച്ചത് നാല് തവണ ജേതാക്കളായ ദക്ഷിണ കൊറിയയെ

വനിതകളുടെ ജൂനിയർ ഏഷ്യാകപ്പ് ഹോക്കി കിരീടം ഇന്ത്യൻ പെൺകൊടികൾ സ്വന്തമാക്കി. ഇന്ന് നടന്ന ഫൈനലിൽ, നാല് തവണ ജേതാക്കളായ ശക്തരായ ദക്ഷിണ കൊറിയയെ തോൽപ്പിച്ചാണ് ഇന്ത്യ ജേതാക്കളായത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ മിന്നും ജയം. ഇതാദ്യമായാണ് ഇന്ത്യ ജൂനിയർ വനിതാ ഏഷ്യാകപ്പ് സ്വന്തമാക്കുന്നത്.

22ആം മിനിട്ടിൽ പെനാൽറ്റി കോർണറിൽ നിന്ന് അന്നുവാണ് ഇന്ത്യക്കായി സ്കോർ ചെയ്ത് മത്സരത്തിൽ ആദ്യമായി വല കുലുക്കിയത്. എന്നാൽ, മൂന്ന് മിനിട്ടുകൾക്കകം പാർക്ക് സിയോ യോനിലൂടെ ദക്ഷിണ കൊറിയ സമനില പിടിച്ചു. എന്നാൽ, 41ആം മിനിട്ടിൽ നീലത്തിലൂടെ ഇന്ത്യ ലീഡും മത്സരവും തിരികെപിടിച്ചത്.

Related Articles

Latest Articles