Tuesday, May 21, 2024
spot_img

ട്വന്റി 20 യിൽ നിന്ന് വിട്ടുനിൽക്കില്ല: രോഹിത് ശർമ

ദില്ലി : ട്വന്റി 20 ഫോർമാറ്റിൽ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രോഹിത് ശര്‍മ. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തിലാണ് താരം ഇക്കാര്യമറിയിച്ചത്.

‘ തുടര്‍ച്ചയായി വരുന്ന എല്ലാ മത്സരങ്ങളിലും കളിക്കുക എന്നത് പ്രാവര്‍ത്തികമല്ല. വിശ്രമം അത്യാവശ്യമാണ്. ന്യൂസീലന്‍ഡിനെതിരേ മൂന്ന് ട്വന്റി 20 മത്സരങ്ങളടങ്ങിയ പരമ്പര വരുന്നുണ്ട്. ഐ.പി.എല്ലിന് ശേഷം എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം. ഞാന്‍ ട്വന്റി 20 ക്രിക്കറ്റില്‍ നിന്ന് മാറിനില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ല’ – രോഹിത് ശർമ പറഞ്ഞു .

കഴിഞ്ഞ ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയില്‍ നിന്ന് രോഹിത് വിട്ടുനിന്നിരുന്നു. വിരാട് കോലി, കെ.എല്‍.രാഹുല്‍ എന്നീ സീനിയർ താരങ്ങളും പരമ്പരയിൽ വിശ്രമത്തിലായിരുന്നു. ഇതോടെയാണ് ഈ മൂന്നുപേരെയും ട്വന്റി 20 ഫോര്‍മാറ്റില്‍ നിന്ന് ഒഴിവാക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ ഹാര്‍ദിക് പാണ്ഡ്യ നയിച്ച 2-1 ന് വിജയം നേടിയിരുന്നു.

Related Articles

Latest Articles