Saturday, May 4, 2024
spot_img

നിലമ്പൂ‍‍ര്‍ കാട്ടിൽ തേനെടുക്കാൻ പോയ വനവാസി യുവാവിനും ആറു മാസം പ്രായമുള്ള കുഞ്ഞിനും ദാരുണാന്ത്യം

വയനാട്: മേപ്പാടി പരപ്പൻ പാറ കോളനിയിൽ തേൻ ശേഖരിക്കുന്നതിനിടെ വനവാസി യുവാവ് മരത്തിൽ നിന്നും വീണു മരിച്ചു. ഇയാൾ മരത്തിൽ നിന്നും വീഴുന്നത് കണ്ടു ഓടുന്നതിനിടെ ഇയാളുടെ ബന്ധുവായ സ്ത്രീയുടെ കയ്യിലുണ്ടായിരുന്ന ആറ് മാസം പ്രായമായ കുട്ടി കയ്യിൽ നിന്നും വീണു മരിച്ചു.

പരപ്പൻ പാറ കോളനിയിലെ രാജനും ഇയാളുടെ ബന്ധുവിൻ്റെ കുട്ടിയുമാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം നടന്നത്. നിലമ്പൂർ വനമേഖലയിലെ വലിയ മരത്തിൽ നിന്നും തേൻ ശേഖരിക്കുന്നതിനിടെയാണ് രാജൻ മരത്തിൽ നിന്നും തെന്നി വീണത്. ഇതോടെ തേനീച്ചക്കൂട് ഇളകുകയായിരുന്നു. ഇത് കണ്ടാണ് ബന്ധുവായ യുവതി ഓടിയത്. അപ്പോഴാണ് കുഞ്ഞ് തെറിച്ച് പാറക്കെട്ടിൽ വീണത്. കുഞ്ഞും രാജനും വനത്തിനുള്ളിൽ വച്ചു തന്നെ മരണപ്പെട്ടിരുന്നു. തേൻ ശേഖരിക്കാനായി വനത്തിൽ പോയ വനവാസികളുടെ സംഘത്തിൽ ഉൾപ്പെട്ടവരാണ് അപകടത്തിൽപ്പെട്ടത്.

മേപ്പാടി പോലീസ് അപകടസ്ഥലത്ത് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂ‍ര്‍ത്തിയാക്കി. ഉൾവനത്തിൽ നിന്നും ഫയർഫോഴ്സും സന്നദ്ധ സംഘടനകളും ചേർന്ന് ഏറെ പണിപ്പെട്ടാണ് മൃതദേഹം പുറത്തേക്ക് എത്തിച്ചത്.

Related Articles

Latest Articles