Wednesday, December 31, 2025

ലോകകപ്പ് ക്രിക്കറ്റ്: ഓവലില്‍ തീപാറുന്ന പോരാട്ടം

ഓവല്‍: ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഇംഗ്‌ളണ്ടിനെ നേരിടുന്നു. ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്ടന്‍ ഫാഫ് ഡുപ്ലെസി ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത് ഇംഗ്ലണ്ടിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇതുവരെ ലോകകപ്പ് നേടാനാവാത്ത ടീമുകള്‍ തമ്മിലാണ് ആദ്യ മത്സരത്തില്‍ പോരാട്ടത്തിനായി ഇറങ്ങിയത്.

കിരീട ഫേവറിറ്റുകളില്ലെങ്കിലും കൂടുതല്‍ സാദ്ധ്യത കല്‍പ്പിക്കുന്ന ടീമാണ് ഇംഗ്ലണ്ട്. സൂപ്പര്‍ താരനിരയുമായാണ് ദക്ഷിണാഫ്രിക്കയുടെ വരവ്. തോല്‍ക്കാന്‍ മനസില്ലാത്ത ഇരുടീമുകളും കൊമ്പുകോര്‍ക്കുമ്പോള്‍ ഓവലില്‍ തീപാറുമെന്ന് ഉറപ്പാണ്. ഇന്ത്യക്ക് ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയുമായാണ് ആദ്യ മത്സരം.

51 റണ്‍സെടുത്ത ജൊ റൂട്ട്, റണ്‍സൊന്നും എടുക്കാതെ ബെയര്‍സ്റ്റൊ എന്നിവരാണ് ഇംഗ്ലണ്ടില്‍ നിന്നും പുറത്തായത്. മോര്‍ഗിന്റെയും സ്റ്റോക്‌സിന്റെയും കൂട്ടുകെട്ടില്‍ ബാറ്റിംഗ് തുടരുകയാണ്.

Related Articles

Latest Articles