Sunday, May 5, 2024
spot_img

വനവാസി വിഭാഗത്തിൽ നിന്നുള്ള പാപ്പാന്മാരെ ഗജ് ഗൗരവ് പുരസ്‌കാരം നല്‍കി ആദരിക്കും; കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ്

ദില്ലി: കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയം അസം, കേരളം, തമിഴ്‌നാട് എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുള്ള ആന ക്യാമ്പുകളിലെ പാപ്പാന്മാരെയും അസിസ്റ്റന്റ് പാപ്പാന്മാരെയും ഗജ് ഗൗരവ് അവാര്‍ഡ് നല്‍കി ആദരിക്കുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ്.

പാപ്പാന്മാരും സഹായി പാപ്പാന്മാരും മലസാര്‍ വനവാസി വിഭാഗത്തില്‍പ്പെട്ടവരാണ്. ലോക ആന ദിനത്തോടനുബന്ധിച്ച്‌ വെള്ളിയാഴ്ച കേരളത്തിലെ പെരിയാര്‍ ആന സങ്കേതത്തില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര മന്ത്രാലയത്തിന്റെ പ്രോജക്‌ട് എലിഫന്റ് ഡിവിഷന്‍ അവാര്‍ഡ് സമ്മാനിക്കും.

ബന്ദികളാക്കിയ ആനകളുടെ ഉടമകള്‍ സ്വീകരിക്കുന്ന നല്ല രീതികളും ആന സംരക്ഷണത്തില്‍ ഫീല്‍ഡ് ഓഫീസര്‍മാര്‍, മുന്‍നിര ജീവനക്കാര്‍, സ്വകാര്യ സംരക്ഷകര്‍ എന്നിവര്‍ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങളും ഈ അവാര്‍ഡില്‍ പരിഗണിക്കും.

Related Articles

Latest Articles