Thursday, September 24, 2026

മോദിയ്ക്ക് ആശംസകളുമായി ലോകരാജ്യങ്ങള്‍

ദില്ലി: ഒരിക്കല്‍ കൂടി രാജ്യത്തിന്റെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട നരേന്ദ്രമോദിയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച്് ലോക രാഷ്ട്രങ്ങള്‍.
ഇന്ത്യയെന്താണെന്ന് ലോകത്തെ അറിയിച്ച ഭരണാധികാരി, വികസനത്തിലും,പ്രതിരോധത്തിലും രാജ്യത്തെ മുന്‍പിലെത്തിച്ച പ്രധാനമന്ത്രി എന്നിങ്ങനെ പോകുന്നു അഭിനന്ുനങ്ങള്‍.

ഇന്ത്യയുമായുള്ള സൗഹൃദം കൂടുതല്‍ ശക്തി പ്രാപിക്കുകയാണെന്നായിരുന്നു മോദിയെ അഭിനന്ദിച്ചു കൊണ്ടുള്ള ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ പ്രതികരണം . ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ മോദിയെ ടെലിഫോണില്‍ വിളിച്ചാണ് അഭിനന്ദനം അറിയിച്ചത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുചിന്‍ മോദിയ്ക്ക് സ്‌നേഹം പങ്ക് വച്ച് ടെലഗ്രാം സന്ദേശം അയച്ചു . ഇവരെ കൂടാതെ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗ്,നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലി , അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനി,ഭൂട്ടാന്‍ രാജാവ് വാംഗ്ചക്ക് എന്നിവരും അഭിനന്ദനങ്ങള്‍ അറിയിച്ചു .

സര്‍ജ്ജിക്കല്‍ സ്‌ട്രൈക്ക് മുതല്‍ ബാലാക്കോട്ട് വ്യോമാക്രമണം വരെ നിര്‍ണ്ണായകമായ പല സാഹചര്യങ്ങളിലും ലോകം ഇന്ത്യക്കൊപ്പം നിന്നത് ഈ നയതന്ത്രബന്ധത്തിന്റെ ശക്തിയിലാണെന്നതും ശ്രദ്ധേയം .

Related Articles

Latest Articles