Friday, May 17, 2024
spot_img

ഇന്ന് യാത്രകൾ ഇഷ്ടപ്പെടുന്നവരുടെ ദിനം

വിനോദ സഞ്ചാരം എന്നത് ആകര്‍ഷകമായ പുതിയ സ്ഥലങ്ങള്‍ കണ്ടെത്തുക എന്നത് മാത്രമല്ല, ലോകമെമ്പാടുമുള്ള വൈവിധ്യമാർന്ന പ്രദേശങ്ങളുടെ പ്രകൃതിഭംഗി, സംസ്കാരം, പൈതൃകം എന്നിവയുമായി ബന്ധപ്പെട്ട കൗതുകകരമായ കാര്യങ്ങള്‍ അറിയുക എന്നതും ഇതുകൊണ്ട് ഉദ്ദേശിക്കുന്നു. യാത്ര എന്നത്, കേവലമൊരു ആഡംബരമല്ല, ഒരു ജീവിതരീതി കൂടിയാണ്.

യുണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷന്‍റെ ആഹ്വാനപ്രകാരം സെപ്റ്റംബർ 27 ന് ലോക വിനോദസഞ്ചാര ദിനമായി ആചരിക്കുകയാണ്. 1980 മുതലാണ് എല്ലാ വർഷവും സെപ്റ്റംബർ 27 ന് ലോക ടൂറിസം ദിനമായി ആചരിച്ചു വരുന്നത്.

ഐക്യരാഷ്ട്രസഭയുടെ ഒമ്പതാമത് സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ലോക ടൂറിസം ദിനത്തെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്. ലോക വിനോദ സഞ്ചാര ദിനം പ്രകൃതിയെ സംരക്ഷിക്കാനും ആളുകളില്‍ സാംസ്കാരിക ധാരണ വളര്‍ത്താനും ടൂറിസത്തിന്‍റെ ശക്തിയെ പ്രോത്സാഹിപ്പിക്കാനുമായി ആഘോഷിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു.

രാജ്യങ്ങളുടെ സുസ്ഥിര വികസനത്തിനുള്ള ശക്തമായ ഒരു ചാലകമാണ് ടൂറിസം. ഇത് സ്ത്രീകളുടെയും യുവാക്കളുടെയും ഉന്നമനത്തിനും വിദ്യാഭ്യാസത്തിനും ശാക്തീകരണത്തിനും സംഭാവന നൽകുകയും സമുദായങ്ങളുടെ സാമൂഹിക സാമ്പത്തിക സാംസ്കാരിക വികസനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പ്രതിരോധശേഷിക്കും സമൃദ്ധിക്കും അടിത്തറ പാകുന്ന സാമൂഹിക സംരക്ഷണ സംവിധാനങ്ങളിൽ ഇത് നിർണായക പങ്ക് വഹിക്കുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു.

വിനോദസഞ്ചാരത്തിന്‍റെ പ്രാധാന്യം പ്രോത്സാഹിപ്പിക്കുക എന്നതാണ് കൊണ്ട് ലോക വിനോദ സഞ്ചാര ദിനം കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ വർഷത്തെ ലോക ടൂറിസം ദിനത്തിന്‍റെ പ്രമേയം ‘ടൂറിസം പുനർവിചിന്തനം’ എന്നതാണ്.

ലോകത്തെ ഒന്നിലധികം വെല്ലുവിളികള്‍ ഒരേ സമയം പിടിമുറുക്കുമ്പോള്‍ ഒരു ദീര്‍ഘയാത്ര നല്‍കുന്ന മാറ്റങ്ങള്‍ വളരെ വലുതാണ്‌. കോവിഡ് പിടിച്ചുലച്ച രണ്ടു വർഷങ്ങൾ. മഹാമാരി ഏല്‍പ്പിച്ച ആഘാതത്തില്‍നിന്ന് ലോകം ഉയിർത്തെഴുന്നേൽക്കുന്ന കാലമാണ് ഇത്. ലോകം ഇപ്പോഴും കോവിഡിന്‍റെ പിടിയില്‍ നിന്ന് മോചിതരായിട്ടില്ല എങ്കിലും വൈറസിനൊപ്പം ജീവിക്കാന്‍ നാം പഠിച്ചു കഴിഞ്ഞിരിയ്ക്കുകയാണ്.

Related Articles

Latest Articles