Friday, May 17, 2024
spot_img

‘ഈ കൂട്ടക്കുരുതി നിങ്ങളാണ് നേരിട്ടിരുന്നതെങ്കിൽ മിണ്ടാതിരിക്കുമായിരുന്നോ?’ നിലനിൽപ്പിന് വേണ്ടിയാണ് ഇസ്രായേൽ പോരാടുന്നതെന്ന് ഗിലദ് എർദാൻ

ന്യൂയോർക്ക്: ഹമാസിനെയും അവരുടെ ഭീകരപ്രവർത്തനങ്ങളെയും അപലപിക്കുന്ന യുഎസിന്റെ കരട് പ്രമേയം റഷ്യയും ചൈനയും തിരസ്‌കരിച്ചതിന് പിന്നാലെ വിമർശനവുമായി ഐക്യരാഷ്‌ട്ര സഭയിലെ ഇസ്രായേൽ അംബാസിഡർ ഗിലദ് എർദാൻ. ഇപ്പറഞ്ഞ രാജ്യങ്ങളാണ് സമാനമായ കൂട്ടക്കൊല നേരിട്ടിരുന്നതെങ്കിൽ അവർ ഇസ്രായേലിനേക്കാൾ ശക്തമായി പ്രതികരിക്കുകയും പ്രതിരോധിക്കുകയും ചെയ്യുമായിരുന്നുവെന്ന് ഗിലദ് എർദാൻ പറഞ്ഞു. നിലനിൽപ്പിന് വേണ്ടിയാണ് ഇസ്രായേൽ പോരാടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത്തരം മനുഷ്യത്വരഹിതമായ ക്രൂരതകൾ ഇനിയൊരിക്കലും ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്താൻ, ഭീകരരുടെ കഴിവുകളും സാധ്യതകളും ഇല്ലാതാക്കാൻ കർശനമായ സൈനിക നടപടി ആവശ്യമാണെന്നും ഇസ്രായേൽ അംബാസിഡർ ഐക്യരാഷ്‌ട്രസഭയിൽ പറഞ്ഞു. യുഎൻ സുരക്ഷാ കൗൺസിലിൽ അവതരിപ്പിച്ച യുഎസിന്റെ കരട് പ്രമേയം റഷ്യയും ചൈനയും ബുധനാഴ്ച വീറ്റോ ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Related Articles

Latest Articles