Friday, May 3, 2024
spot_img

ബോട്ട് മറിഞ്ഞ് യമുന നദിയിൽ നാല് പേർ മരണപ്പെട്ടു! ദുരന്തം വിതച്ചത് ശക്തമായ കാറ്റ്, അപകടത്തിൽപ്പെട്ടത് 35 പേർ, നിരവധിപേരെ കാണാനില്ല:അപകടത്തിൽപെട്ടവർക്ക് മികച്ച ചികിത്സ നല്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലക്‌നൗ: ബോട്ട് മറിഞ്ഞ് യമുന നദിയിൽ നാല് പേർ മരണപ്പെട്ടു. ഉത്തർപ്രദേശിലെ ബാന്ദ ജില്ലയിലാണ് അപകടം സംഭവിച്ചത്. ശക്തമായ കാറ്റിന് പിന്നാലെ ബോട്ട് വെള്ളത്തിലേക്ക് മറിഞ്ഞു. നിരവധി പേരെ കാണാതായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. സംഭവസ്ഥലത്ത് പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് രക്ഷാ പ്രവർത്തനം തുടർന്നുകൊണ്ടിരിക്കുകയാണ്. 4 പേരുടെ മൃതദേഹമാണ് ഇതുവരെ ലഭിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.

മാർകയിൽ നിന്ന് ഫത്തേപൂർ ജില്ലയിലുള്ള ജറൗലിയ ഘട്ടിലേക്ക് പോകുന്ന വഴിയിലായിരുന്നു അപകടം സംഭവിച്ചത്. ബോട്ടിൽ 30-35 പേർ ഉണ്ടായിരുന്നുവെന്നാണ് എസ്പി അഭിനന്ദൻ വ്യക്തമാക്കിയത്. നദിയിൽ കാണാതായവർക്കായി മുങ്ങൽ വിദഗ്ധർ എത്തി തിരച്ചിൽ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.

രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകി. അപകടത്തിൽ പരിക്കേറ്റവർക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പുവരുത്താനും അദ്ദേഹം നിർദ്ദേശിച്ചു.

Related Articles

Latest Articles