ഭാരതീയ ഇതിഹാസങ്ങളെ അപമാനിച്ച് സീതാറാം യച്ചൂരി. മഹാഭാരതത്തിലും രാമായണത്തിലും നിറയെ ആക്രമങ്ങള്‍. ഹിന്ദുക്കള്‍ അക്രമകാരികള്‍ എന്നും വിമര്‍ശനം.
ഭാരതീയ ഇതിഹാസങ്ങളായ രാമായണത്തിലും മഹാഭാരതത്തിലും നിറയെ ഹിംസയാണെന്നും ഇത് ഹിന്ദു അക്രമങ്ങളുടെ ഉത്തമ ദൃഷ്ടാന്തമാണെന്നും സിപി എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. ‘സാധ്വി പ്രജ്ഞയും മറ്റും പറയുന്നത് ഹിന്ദുക്കള്‍ അക്രമത്തില്‍ വിശ്വസിക്കുന്നില്ലെന്നാണ്. എന്നാല്‍ രാമായണത്തിലും മഹാഭാരതത്തിലും നിറയെ അക്രമപരമ്പരകളാണ്. നിങ്ങള്‍ ഇതിഹാസങ്ങള്‍ ഉദ്ധരിക്കുന്നു. എന്നിട്ട് ഹിന്ദുക്കള്‍ അക്രമണകാരികളല്ലെന്ന് എങ്ങനെ പറയാനാകും,’ യച്ചൂരി ചോദിച്ചു.
ഇന്ത്യയില്‍ അഹിംസ പുലര്‍ത്തുന്നത് ബുദ്ധമതത്തിന്റെ സ്വാധീനമുള്ള നാട്ടുരാജ്യങ്ങളിലായിരുന്നെന്നും സീതാറാം യച്ചൂരി ഭോപാലിലെ ഒരു ചടങ്ങില്‍ പറഞ്ഞു. ബിജെപി സ്ഥാനാര്‍ത്ഥി സാധ്വി പ്രജ്ഞാസിംഗ് ടാക്കൂറിനെ ഭോപാലില്‍ തോല്പ്പിക്കണമെന്നും അവിടെ കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ്‌സിംഗിനെ വിജയിപ്പിക്കണമെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് സിപി എം ദേശീയ സെക്രട്ടറിയുടെ പ്രസംഗം അവസാനിപ്പിച്ചത്.

